»   » ലഹരി വിളമ്പിയവനും കുടിച്ചവനും മണത്തവനുമൊക്കെ ഇത് തന്നെ ഗതി; കാണൂ

ലഹരി വിളമ്പിയവനും കുടിച്ചവനും മണത്തവനുമൊക്കെ ഇത് തന്നെ ഗതി; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ലഹരിയ്ക്ക് അടിമപ്പെടുന്ന യുവത്വത്തിന്റെ കഥ പറയുന്ന നീലച്ചടയന്‍ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ജി ആര്‍ ഇന്ദു ഗോപന്‍ എഴുതിയ അനുഭവ കഥയെ ആസ്പദമാക്കിയാണ് നീലച്ചടയന്‍ ഒരുക്കിയിരിയ്ക്കുന്നത്.

നിരൂപണം: സസ്‌പെന്‍സാണ്, ത്രില്ലിങുമാണ്; ഗ്രേസ് വില്ലയിലേക്ക് സ്വാഗതം

എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളായ ഏബെല്‍ തോമസ്, അനീഷ് പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് അമല്‍ സുരേഷാണ്.

short-film

കഞ്ചാവ് മാഫിയയുടെ കെകളില്‍ അകപ്പെടുന്ന യുവാക്കളുടെ ജീവിതമാണ് ചിത്രം പറയുന്നത്. കഞ്ചാവ് ലോബിയുടെ ഇടപെടലും യുവാക്കളെ കഞ്ചാവ് കടത്തിലേക്ക് ആകര്‍ഷിക്കുന്നതടക്കം മയക്ക്മരുന്ന് മാഫിയയുടെ ഇടപെടലുകളെ വരച്ചിടുകയാണ് ചിത്രം.

തോര്‍ത്ത് എന്ന ഹൃസ്വ ചിത്രത്തിലൂടെ ശ്രദ്ദേയനായ ബാലു ശ്രീധര്‍, മാധ്യമപ്രവര്‍ത്തകനായ നിസാര്‍ മുഹമ്മദ്, ഷഫീര്‍, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 30 മിനിട്ട് 56 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം കാണൂ...

English summary
Neela Chadayan Malayalam Short Film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam