ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി നീലാമ്പൽ! ടൈറ്റിൽ ലോഞ്ച്...

നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണ്. മോളിവുഡ് സിനിമാസിന്റെ ബാനറില്‍ അനില്‍ തമലം നിര്‍മ്മിച്ച് ''സ്‌നേഹമുള്ളൊരാള്‍ കൂടെയുള്ളപ്പോള്‍'' എന്ന ചലച്ചിത്രവും നിരവധി ഹിറ്റ് പരമ്പരകളും ഒരുക്കിയ റിജുനായര്‍ സംവിധാനം ചെയ്യുന്ന 'നീലാമ്പല്‍' എന്ന സിനിമ. ആമ്പലുകള്‍ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജല തടാകവും അതിനു ചുറ്റും ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണിത്.

neelambal

അനില്‍കുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി.കെ. ഹരീഷ് മണി സംഗീത സംവിധാനവും നിര്‍വ്വഹിച്ച് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസ്സിഗിഫ്റ്റ് പാടിയ കല്യാണിപാട്ട് നീലാമ്പലിന്റെ സവിശേഷതകളില്‍ ഒന്നാണ്.

'ലജ്ജാവതി...' പോലെ ഒരു വമ്പന്‍ ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരുന്നു. കൂടാതെ വിവിധ കോളേജുകളില്‍ വച്ചുനടത്തുന്ന ഓഡിഷനിലൂടെയും അഭിനേതാക്കളെ കണ്ടെത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്, പുതുവര്‍ഷപ്പുലരിയില്‍, പ്രശസ്തകവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ പിആര്‍ഓ അജയ് തുണ്ടത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X