»   » നീലിയായി മംമ്ത, അല്‍ത്താഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

നീലിയായി മംമ്ത, അല്‍ത്താഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

Posted By: Akhila KS
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന അല്‍ത്താഫ് സ്വതന്ത്ര്യസംവിധായകനാകുന്ന ചിത്രമാണ് നീലി. ഒരു ഹൊറര്‍ ചിത്രമാണ് നീലി. മംമ്ത മോഹന്‍ദാസും അനൂപ് മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തൃശൂരില്‍ ആരംഭിച്ചിട്ടുണ്ട്.

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ ചിത്രം നിര്‍മിക്കും. ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.


neeli

അതേസമയം, വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും നായികയായി അഭിനയിക്കുന്നുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. വേണും സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രത്തിലാണ് മംമ്ത ഒടുവില്‍ അഭിനയിച്ച ചിത്രം. ഫഹദ് ഫാസിലിന്റെ നായികയായാണ് മംമ്ത അഭിനയിച്ചത്.


എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രമാണ് അനൂപ് മേനോന്‍ നായകനാകുന്ന മറ്റൊരു ചിത്രം. മിയയും പുതുമുഖ നടിയായ ഹന്നയുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.English summary
Mamta Mohandas, who was last seen in Carbon, has chosen Neeli as her next. She will be paired opposite Anoop Menon in the movie. According to sources, the movie has already gone on floors and is a female-centric subject.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X