twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു അമ്മയുടേയും മകന്റേയും ജീവിതം; 'ദിശ 'പൂർത്തിയായി...

    |

    വിസി ജോസ് സംവിധാനം ചെയ്യുന്ന ദിശയുടെ ചിത്രീകരണം പൂര്‍ത്തിയായി പ്ലസ്ടു വിദ്യാർഥിനിയായ വിനോദിന്റെയും അമ്മയുടേയും ജീവിത കഥ പറയുന്ന ചിത്രമാണ് ദിശ.

    പ്ലസ്ടു വിദ്യാര്‍ത്ഥിയായ വിനോദ്, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയര്‍മില്ലില്‍ പണിയെടുത്ത് ജീവിക്കുന്നു. വിനോദിന്റെ അച്ഛന്‍ മാധവനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് പന്ത്രണ്ട് വര്‍ഷത്തില്‍ കൂടുതലായി. ഒരു പ്രത്യേക സാഹചര്യത്തില്‍ മില്ല് അടച്ചുപൂട്ടുന്നതോടെ ഇരുവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും വിനോദിന്റെ പഠനം അവതാളത്തിലാവുകയും ചെയ്യുന്നു. കയര്‍ സൊസൈറ്റി പ്രസിഡന്റും പോലീസും മില്ല് മുതലാളിയും ലോക്കല്‍ എംഎല്‍എയും നടത്തുന്ന ഗൂഡാലോചന വിനോദ് തിരിച്ചറിയുന്നു. അവന്‍ വിഭ്രാന്തിയുടെ ലോകത്തില്‍ എത്തിപ്പെടുന്നു. വിധി അവന് ദുരന്തങ്ങള്‍ കാത്തുവെയ്ക്കുന്നു.

    അക്ഷയ് ജെ.ജെ., നീനാ കുറുപ്പ്, തുമ്പിനന്ദന, പൂജപ്പുര രാധാകൃഷ്ണന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബാലു നാരായണന്‍, ദേവന്‍ നെല്ലിമൂട്, ശ്യാം, വി. നരേന്ദ്രമോഹന്‍, ജയചന്ദ്രന്‍. കെ, മേജര്‍ വി.കെ. സതീഷ്‌കുമാര്‍, അരുണ്‍ മോഹന്‍, മായാ സുകു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
    .
    അനശ്വര ഫിലിംസിന്‌റെ ബാനറില്‌ റസ്സല്‍. സിയാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വിസി ജോസ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്., ഛായാഗ്രഹണം - അനില്‍ നാരായണ്‍, മനോജ് നാരായണ്‍, പശ്ചാത്തല സംഗീതം - രമേശ് നാരായണ്‍, എഡിറ്റിംഗ് - കെ. ശ്രീനിവാസ്, കളറിസ്റ്റ് - ലിജുപ്രഭാകര്‍, ചമയം - ബിജു പോത്തന്‍കോട്, ലാല്‍ കരമന, വസ്ത്രാലങ്കാരം - അജി മുളമുക്ക്, കല - ഉണ്ണിലാല്‍, ശബ്ദമിശ്രണം - അനൂപ് തിലക്, എഫക്ട്‌സ് - സുരേഷ് തിരുവല്ലം, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ - ജസ്റ്റിന്‍ എല്‍.വൈ, സ്റ്റുഡിയോ - ചിത്രാഞ്ജലി, സ്റ്റില്‍സ് - സുജിത്ത് വെള്ളനാട്, പിആര്‍ഓ - അജയ്തുണ്ടത്തില്‍.

    Read more about: movie
    English summary
    ഒരു അമ്മയുടേയും മകന്റേയും ജീവിതം; 'ദിശ 'പൂർത്തിയായി...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X