ഭര്‍ത്താക്കന്മാര്‍ തലവേദനയാണോ...??
ആണ്‍തുണ പെണ്ണിനു തലവേദനയാണെന്ന് നടി നീനാ കുറുപ്പ്. ഭര്‍ത്താവ് എന്നു പറയുന്നത് ഡിമാന്റുസുള്ള വ്യക്തിയാണ്. തനിക്കായി കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയാണെന്നാണ് അയാള്‍ വിശ്വസിക്കുന്നതെന്ന് നീനാക്കുറുപ്പ്.
താനും ഭര്‍ത്താവ് കണ്ണനും സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ചവരാണ്. ഒരുമിച്ചു ജീവിക്കുന്നത് പ്രയാസമാണെന്നു കണ്ടപ്പോള്‍ രണ്ടു വീടുകളിലായി താമസം. നിയമപരമായി താനും ഭര്‍ത്താവും വേര്‍പിരിഞ്ഞിട്ടില്ല. മോള്‍ക്കുവേണ്ടിയാണ് വേര്‍പിരിയാത്തത്. താനും മോളും താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്ന് ര്ടു കുറച്ചകലെയാണ് കണ്ണന്‍ താമസിക്കുന്നത്. അദ്ദേഹംവീട്ടില്‍ വരാറുണ്ട്.

തങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്യാറുണ്ട്. ഒരുമിച്ചു ഷോപ്പിങ്ങിനു പോകാറുണ്ട്. ഇത്രയൊക്കെയാണെങ്കിലും ഒരുമിച്ചു താമസിക്കുമ്പോള്‍ വഴക്കാണ്. അതിന്റെ പേരില്‍ പിന്നീട് ടെന്‍ഷന്‍ അടിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് വേര്‍പിരിഞ്ഞു താമസിക്കുന്നത്.
ഭര്‍ത്താവ് ആഗ്രഹിക്കുന്ന പലതും സമയത്ത് സ്ത്രീകള്‍ക്കു ചെയ്തുകൊടുക്കാന്‍ പറ്റിയെന്നു വരില്ല. അതിന്റെ പേരില്‍ പലരും ഭാര്യമാരെ നോവിച്ചുകൊണ്ടിരിക്കും.


Click it and Unblock the Notifications











