ഞാന്‍ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ചോട്ടെ, വ്യാജ വാര്‍ത്തയ്‌ക്കെതിരെ നീരജ്
സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ നീരജ് മാധവ്. നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചത്. താന്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന് നീരജ് മാധവന്‍ പറയുന്നു.
എല്ലാ പാര്‍ട്ടിയോടുള്ള ബഹുമാനത്തോട് കൂടിയാണ് താന്‍ ഇത് പറയുന്നത്. ഞാന്‍ ആരെയും പിന്തുക്കുന്നുമില്ല, രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യവുമില്ലെന്ന് നീരജ് പറഞ്ഞു.

നീരജ് മാധവ് പാര്‍ട്ടിയെ പിന്തുണക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നടന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയത്. പാവം ഞാന്‍ കുറച്ച് നല്ല സിനികള്‍ ചെയ്ത് ജീവിച്ചോട്ടെ- നീരജ് മാധവ് ഫേസ്ബുക്കില്‍ കുറിച്ചു.
നീരജ് മാധവ് കൂടാതെ പല സിനിമാ താരങ്ങളും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചു തുടങ്ങി. ഗായിക ഗായത്രി അശോകിന്റെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഗായത്രിയും ഫേസ്ബുക്ക് വഴി വ്യജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications