മാമാങ്കം ശരിക്കും വിസ്മയിപ്പിക്കും, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നീരജ്!
മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് മാമാങ്കം. മലയാള സിനിമയ്ക്ക് തന്നെ ഈ സിനിമയില്‍ ഇത്രയധികം പ്രതീക്ഷ വരാന്‍ നിരവധി കാരണങ്ങളുണ്ട്. കരിയറിലെ ഏറ്റവും വലിയ സിനിമയെന്നായിരുന്നു മെഗാസ്റ്റാര്‍ ഈ സിനിമയെ വിശേഷിപ്പിച്ചത്. മാമാങ്ക പശ്ചാത്തലത്തില്‍ ഇതുവരെ ഒരൊറ്റ സിനിമയും പുറത്തിറങ്ങിയിട്ടില്ലെന്നുള്ളതാണ്. മറ്റൊരു കാര്യം.
ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖര്‍ മാമാങ്കത്തിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബാഹുബലിയുടെ വിഎക്‌സ് തയ്യാറാക്കിയ സംഘമാണ് മാമാങ്കത്തിലും എത്തുന്നത്. ബോളിവുഡിലെ ആക്ഷന്‍ കോറിയോഗ്രാഫറായ കെച്ച കെംബ്കിയാണ് ആക്ഷന്‍ നിയന്ത്രിക്കാനെത്തുന്നത്. നീരജ് മാധവന്‍, ധ്രുവന്‍ തുടങ്ങിയ യുവതാരങ്ങളുള്‍പ്പടെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മാമാങ്കത്തിനെക്കുറിച്ച് നീരജ്
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവ് മാമാങ്കത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു
മാമാങ്കത്തില്‍ തന്‍രെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നുള്ള വിവരം നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മംഗലാപുരത്ത് വെച്ച് തുടക്കം
മംഗലാപുരത്ത് വെച്ചാണ് മാമാങ്കത്തിന് തുടക്കമായത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മറ്റൊരു സിനിമയായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണവും ഇതേ പരിസരത്ത് വെച്ച് പുരോഗമിക്കുകയാണ്.

നീരജ് പുറത്തുവിട്ട ചിത്രം
മാമാങ്കത്തിന്റെ നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളിയുടെ പിറന്നാള്‍ ആഘോഷത്തിന്‍രെ ചിത്രം നീരജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ചിത്രം വൈറലായത്.

ഉഗ്രന്‍ ഐറ്റമായിരിക്കും
മമ്മുക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഈ സിനിമയെക്കുറിച്ച് തനിക്കും വലിയ ആകാംക്ഷയുണ്ട്. ഇതൊരു എപ്പിക്ക് ചിത്രമായി മാറുമെന്നും നീരജ് കുറിച്ചിട്ടുണ്ട്.

മികച്ച അവസരം
യുവതാരങ്ങളെ സംബന്ധിച്ച് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം അമൂല്യമാണ്. ഏതൊരു യുവതാരവും കൊതിക്കുന്ന അവസരമാമഅ മാമാങ്കത്തിലൂടെ നീരജിനെ തേടിയെത്തിയത്. സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് നീരജ് മാമാങ്കത്തിലെത്തിയിട്ടുള്ളത്.

മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേക്ക്
നീരജിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് പിന്നാലെ മെഗാസ്റ്റാറിനൊപ്പവും അഭിനയിക്കുന്നതിന്‍രെ ത്രില്ലിലാണ് ഈ യുവതാരം.
ഫേസ്ബുക്ക് പോസ്റ്റ് കാണൂ
നീരജ് മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.


Click it and Unblock the Notifications