നീരജ് മാധവ് അച്ഛനായി, പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. സഹനടനായി തുടങ്ങിയ താരം ഇപ്പോള്‍ നായക വേഷങ്ങളിലും തിളങ്ങിനില്‍ക്കുകയാണ്. തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടുളള നീരജിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. തനിക്കും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്‍മണി പിറന്ന സന്തോഷമാണ് നീരജ് അറിയിച്ചിരിക്കുന്നത്. ഒരു ഫോട്ടോ പങ്കുവെച്ചാണ് പെണ്‍കുഞ്ഞ് ജനിച്ച വിവരം നീരജ് കുറിച്ചത്.

ദീപ്തിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നീരജ് അറിയിച്ചു. പിന്നാലെ നടന് ആശംസകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു. 2018ലാണ് നീരജ് മാധവും ദീപ്തിയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുളള താരമാണ് നീരജ്. 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജിന്‌റെ സിനിമാ അരങ്ങേറ്റം. പിന്നാലെ മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്‌കരഹ പോലുളള സിനിമകളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗൗതമന്‌റെ രഥമാണ് നീരജ് മാധവിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. അഭിനേതാവ് എന്നതിലുപരി നല്ലൊരു ഡാന്‍സര്‍ കൂടിയാണ് താരം. സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളിലൂടെയാണ് അടുത്തിടെ നീരജ് മാധവ് വാര്‍ത്തകളില്‍ നിറഞ്ഞത്. നടന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ഈ വീഡിയോകളെല്ലാം പുറത്തിറങ്ങിയത്. ഇതില്‍ പണി പാളി എന്ന റാപ് സോംഗ് യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അടക്കം ഇടംപിടിച്ചിരുന്നു. കൂടാതെ കൊറിയോ ഗ്രാഫര്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളിലും നീരജ് തുടക്കം കുറിച്ചു.


Click it and Unblock the Notifications











