കിടിലന്‍ ഡപ്പാംകൂത്തുമായി നീരജ് മാധവ്, കേരളത്തിലെ പ്രഭുദേവയെന്ന് സോഷ്യല്‍മീഡിയ
മലയാള ചലച്ചിത്ര രംഗത്ത് ആളുകളെ വിസ്മയിപ്പിക്കുന്ന ഡാന്‍സാണ് നീരജ് മാധവിന്റേത്. ബിലഹരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായി വന്ന അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിലാണ് ഒരു കിടിലന്‍ ഐറ്റം ഡാന്‍സുമായി നീരജ് എത്തിയിരിക്കുന്നത്. വീഡിയോ വന്ന ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ആരെയും വിസ്മയിപ്പിക്കുന്ന ചുവടുകളാണ് ഡപ്പാംകൂത്ത് സ്റ്റൈലിലുള്ള ഗാനരംഗത്തില്‍ നീരജ് കാഴ്ച്ചവച്ചിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ കേരളത്തിന്റെ പ്രഭുദേവ എന്ന് നീരജിനെ വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഒരുവടക്കന്‍ സെല്ഫി തുടങ്ങിയ ചിത്രങ്ങളില്‍ നീരജിന്റെ നൃത്തരംഗങ്ങളുണ്ടെങ്കിലും, ഇതു പോലൊരു ഐറ്റവുമായി ആദ്യമായിട്ടാണ്. എത്താത്ത കൊമ്പാണെടാ എന്നു തുടങ്ങുന്ന പാട്ടിലാണ് നീരജിന്റെ ഈ ഗംഭീരപ്രകടനം. എന്തായാലും സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗം തന്നെയാണ് ഈ ഗാനരംഗം സൃഷ്ടിച്ചിരിക്കുന്നത്.

ഗാനങ്ങളുടെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സംഗീതം ഷാന്‍ റഹ്മാന്‍. നിര്‍മ്മാണം ആഷിക് ഉസ്മാന്‍. അപര്‍ണ്ണ ബാലമുരളി, ചാന്ദിനി ശ്രീധര്‍, കൃഷ്ണശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിന്‍ ചെറുകൈയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവരാണ്. സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് ഒരുക്കുന്ന ചിത്രം ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും.


Click it and Unblock the Notifications











