»   » വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!

വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഒരു യുവതാരം കൂടി വിവാഹിതനായി. വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് നീരജ് മാധവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയാണ് താരത്തിന്റെ വധു. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

'അമ്മ'യില്‍ ഒരു പ്രശ്‌നവുമില്ല, അക്കാരണം കൊണ്ടല്ല താന്‍ പിന്‍വാങ്ങുന്നതെന്ന് ഇന്നസെന്‍റ്!

നീരജിന് ആശംസ നേരാനായി നിരവധി സിനിമാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സുരേഷ് കൃഷ്ണ, വിജയ് ബാബു, കോഴിക്കോട് നാരായണന്‍ നായര്‍, സണ്ണി വെയിന്‍, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.നീരജ് പങ്കുവെച്ച ചിത്രങ്ങള്‍ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഒരു വീഡിയോ പുറത്തുവന്നത്. വിവാഹ വേദിയിലേക്കുള്ള നീരജിന്റെ മാസ് എന്‍ട്രിയാണ് ഇതിലുള്ളത്. യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.

വേളി കാഴ്ചകളുമായി നീരജ് മാധവിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്ത്! കാണാം

നീരജിന്റെ എന്‍ട്രി

തലയില്‍ മുണ്ടുകെട്ടി കാറില്‍ വന്നിറങ്ങുന്ന നീരജിനെയാണ് വീഡിയോയില്‍ കാണുന്നത്. തോറ്റിട്ടില്ലെന്ന് ആര്‍ത്തുവിളിച്ച് കൂവുന്ന താരത്തിനൊപ്പം ദീപ്തിയും ചേരുന്നുണ്ട്. സുഹൃത്തുക്കളും അനുജനുമടക്കം എല്ലാവരും താരത്തിന്റെ കല്യാണം ശരിക്കും ആഘോഷമാക്കിയെന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. കല്യാണ ദിനത്തില്‍ ഇത്രയും എനര്‍ജിയുള്ള നവവരനെ ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

സുഹൃത്തുക്കളെയും വിളിക്കുന്നു

നീരജും അനിയനും മാത്രമല്ല കൂടെയുള്ള സുഹൃത്തുക്കളെയും ഡാന്‍സ് ചെയ്യാനായി താരം വിളിക്കുന്നുണ്ട്. കിടിലന്‍ ചുവടുകളാണ് എല്ലാവരും വെച്ചത്. കുട്ടിക്കാലം മുതല്‍ക്കെ തന്നെ നീരജും അനിയനും നൃത്തം അഭ്യസിച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ താരം പങ്കെടുത്തിരുന്നു. സിനിമയ്ക്ക് വേണ്ടിയും താരം കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അതേ എനര്‍ജിയുമായാണ് താരം ഇപ്പോഴും എത്തിയത്. സുഹൃത്തുക്കളുടെ പോത്സാഹനവും കൂടിയായപ്പോള്‍ ശരിക്കും നന്നായി നൃത്തം ചെയ്തു നീരജ്.

വീഡിയോ വൈറലായി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് നീരജ് മാധവ്. ബഡ്ഡിയായാലും ദൃശ്യമായാലും ലവകുശയായാലും എല്ലാം ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുന്ന നീരജിന്റെ അഭിനയ ശൈലിയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. ആദ്യ ചിത്രം മുതല്‍ക്ക് തന്നെ ഈ താരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏത് രൂപഭാവത്തിലായാലും തന്റെ ഭാഗം മനഹോരമാക്കാന്‍ നീരജ് കഠിനപ്രയത്‌നം തന്നെ നടത്താറുണ്ടെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

സണ്ണി വെയിനും ടൊവിനോയും

നീരജിന്റെ അടുത്ത സുഹൃത്തുക്കളായ സണ്ണി വെയിനും ടൊവിനോ തോമസും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. നവവധൂവരന്‍മാര്‍ക്കൊപ്പമുള്ള ചിത്രം സണ്ണി വെയിന്‍ പങ്കുവെച്ചിട്ടുണ്ട്. പുതിജീവിതത്തിലേക്ക് പ്രവേശിക്കുന്ന നീരജിനും ദീപ്തിക്കും താരം ആശംസ നേര്‍ന്നിട്ടുണ്ട്. ഇതിനോടകം തന്നെ സണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.

സിനിമയില്‍ തുടക്കം കുറിച്ചത്

ആശാ ശരത്തും അനൂപ് മേനോനും ഭൂമികയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബഡ്ഡി എന്ന സിനിമയിലൂടെ 2013ലാണ് നീരജ് മാധവ് സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്‍റെ ദൃശ്യമാണ് താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം. പിന്നീടങ്ങോട്ട് നിരവധി പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ താരത്തിന് ലഭിച്ചത്. യുവതാരനിരയില്‍ ശ്രദ്ധേയനായ താരമായി നീരജ് മാറുകയും ചെയ്തു. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും ആലാപനത്തിലും കൂടി മികവ് തെളിയിച്ചിട്ടുണ്ട് നീരജ് മാധവ്.

വീഡിയോ കാണൂ

നീരജിന്റെ തകര്‍പ്പന്‍ ഡാന്‍സ് കാണേണ്ടേ?

വേളിയുടെ വീഡിയോ

നീരജ് മാധവിന്‍റെ വേളിയുടെ ടീസര്‍

English summary
Neeraj Madhav dancing video viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X