twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുഡാനിയെപറ്റി നീരജ് മാധവ് അന്ന് പറഞ്ഞത്: സോഷ്യല്‍ മീഡിയയില്‍ വൈറലായി കെഎല്‍ പത്തിലെ ഡയലോഗ്

    By Midhun
    |

    തിയ്യേറ്ററുകളില്‍ വന്‍വിജയമായി മുന്നേറുന്ന ചിത്രമാണ് നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം.മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച അഭിപ്രായമാണ് ചിത്രം കണ്ട ശേഷം പറയുന്നത്. ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രമായി സൗബിന്‍ ഷാഹിറും, റോബിന്‍സണ്‍ എന്ന കഥാപാത്രത്തെ സാമുവല്‍ അബിയോളയും അവതരിപ്പിക്കുന്നു.

    Manju: മോഹന്‍ലാൽ ടീസര്‍ പൊളിച്ച്!! അഴകാന നീലി വരും.. റീമിക്സിന് ചുവട് വച്ച് മഞ്ജു; വീഡിയോ കാണാംManju: മോഹന്‍ലാൽ ടീസര്‍ പൊളിച്ച്!! അഴകാന നീലി വരും.. റീമിക്സിന് ചുവട് വച്ച് മഞ്ജു; വീഡിയോ കാണാം

    കാല്‍പ്പന്തിന്റെ ആവേശം ചോരാതെ സിനിമയില്‍ ഒന്നടങ്കം നിലനിര്‍ത്തിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ആദ്യ ദിനം നൂറു തിയ്യേറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച കലക്ഷനോടെയും അഭിപ്രായത്തോടെയുമാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്.സൗബിന്‍ ഷാഹിറിന്റെയും സാമുവലിന്റെയും പ്രകടനമാണ് എല്ലാവരും ഒന്നടങ്കം ഗംഭീരമായെന്ന് അഭിപ്രായപ്പെട്ടിരുന്നത്.

    sudani from nigeria

    സുഡാനി ഫ്രം നൈജീരിയ കേരളത്തിലെ പ്രേക്ഷകര്‍ എറ്റെടുക്കുന്നതിനിടെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്‌സിന്‍ പെരാരിയുടെ കെഎല്‍പത്ത് എന്ന ചിത്രത്തിലെ ഒരു രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 2015ല്‍ ഉണ്ണി മുകുന്ദനെ നായകനാക്കി മുഹ്‌സിന്‍ ഒരുക്കിയ ചിത്രമായിരുന്നു കെ.എല്‍ പത്ത്. പേരു സൂചിപ്പിക്കുന്നതു പോലെ മലപ്പുറത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമായിരുന്നു കെ.എല്‍ പത്ത്. ചാന്ദ്‌നി ശ്രീധരനായിരുന്നു ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികായി എത്തിയിരുന്നത്.

    sudani from nigeria

    ഉണ്ണി മുകുന്ദനെ കൂടാതെ അജു വര്‍ഗീസ്, നീരജ് മാധവ്,സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കെഎല്‍ പത്തിലെ ഒരു രംഗത്ത് നീരജ് മാധവ് പറയുന്ന ഡയലോഗാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. ഓന്‍ വന്നിലെങ്കില്‍ എന്താ? എന്റെക്കലൊരുസാറ് ഐഡിയ ഉണ്ട്. സുഡാനി ഫ്രം നൈജീരിയ'. ഈ ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ എറ്റെടുത്തിരിക്കുകയാണ്. കെ.എല്‍ പത്ത് എന്ന ചിത്രത്തിനു ശേഷം മുഹ്‌സിന്‍ പെരാരി ഒരുക്കിയ തിരക്കഥ സുഡാനി ഫ്രം നൈജീരിയയുടെതാണ്.

    Parole: സഖാവ് അലക്‌സിന് 'പരോള്‍'ലഭിക്കാന്‍ ഇനി 5ദിനം കൂടി, മമ്മൂട്ടിയുടെ വരവിനായി സിനിമാലോകം!Parole: സഖാവ് അലക്‌സിന് 'പരോള്‍'ലഭിക്കാന്‍ ഇനി 5ദിനം കൂടി, മമ്മൂട്ടിയുടെ വരവിനായി സിനിമാലോകം!

    കേട്ടുമതിവരാതെ സുഡാനി ഫ്രം നൈജീരിയയിലെ ആ ഫുട്‌ബോള്‍ പാട്ട്: വീഡിയോ കാണാംകേട്ടുമതിവരാതെ സുഡാനി ഫ്രം നൈജീരിയയിലെ ആ ഫുട്‌ബോള്‍ പാട്ട്: വീഡിയോ കാണാം

    English summary
    neeraj madhav dialogue about sudani viral at social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X