മമ്മൂട്ടിയാണ് തുടക്കമിട്ടത്, മാമാങ്കത്തിന്റെ സെറ്റില്‍ നടന്ന വ്യത്യസ്തമായ ആഘോഷത്തില്‍ നീരജും!
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിമിഷ നേരത്തിനുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചിത്രവും വിശേഷവും പങ്കുവെച്ച് നീരജ് മാധവ് എത്തിയത്.
മാമാങ്കത്തില്‍ മെഗാസ്റ്റാറിനൊപ്പം നീരജും അഭിനയിക്കുന്നുണ്ട്. ക്യൂനിലൂടെ ശ്രദ്ധിക്കപ്പെട്ട ധ്രുവനും നീരജിനൊപ്പം എത്തുന്നുണ്ട്. അമ്പത് കോടിയോളം രൂപയാണ് ചിത്രത്തിന് വേണ്ടി മുടക്കുന്നത്. കൃത്യമായ ബഡ്ജറ്റ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇതെന്നായിരുന്നു മമ്മൂട്ടി വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ സിനിമാലോകവും ആരാധകരും ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

മാമാങ്കത്തിന്‍രെ സെറ്റിനിടയിലെ ആഘോഷം
മാമാങ്കത്തിന്റെ സെറ്റില്‍ നടന്ന ആഘോഷത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത് നീരജ് മാധവാണ്. മമ്മൂട്ടിക്കൊപ്പം ഈ സിനിമയില്‍ അഭിനയിക്കുന്നതിന്‍രെ ത്രില്ലിലാണ് യുവതാരം.

നിര്‍മ്മാതാവിന്റെ പിറന്നാള്‍
ചിത്രത്തിന്‍രെ നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളിയുടെ പിറന്നാള്‍ ആഘോഷിച്ചുവെന്നുള്ള വിവരവും ചിത്രവും പങ്കുവെച്ചത് നീരജ് മാധവാണ്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ ചെയ്യാത്തത്
സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് നീരജ് മാമാങ്കത്തിലെത്തുന്നത്. അതിന്റെ സന്തോഷവും താരത്തിനുണ്ട്.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു
നീരജിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് പിന്നാലെ മെഗാസ്റ്റാറിനൊപ്പവും അഭിനയിക്കുന്നതിന്‍രെ ത്രില്ലിലാണ് ഈ യുവതാരം.

നീരജ് പങ്കുവെച്ച ഫോട്ടോ
നിര്‍മ്മാതാവും അണിയറപ്രവര്‍ത്തകരും മമ്മൂട്ടിയും അടക്കം മാമാങ്കത്തിലെ സെറ്റിലുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് നീരജ് മാധവ് പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റ് കാണൂ
നീരജ് മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.


Click it and Unblock the Notifications