2.0 കയ്യടിച്ച് പാസ്സാക്കിയവർ ഒടിയനെ പരിഹസിച്ചു തഴയരുത്!! ചിത്രത്തെ പിന്തുണച്ച് നീരജ് മാധവ്

ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്.

മോഹൻലാൽ -ശ്രീകുമാർ മേനോൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രമായ ഒടിയനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടൻ നീരജ് മാധവ്. സിനിമ താൻ കണ്ടുവെന്നും ഇത്രയധികം ഡിഗ്രേഡ് ചെയ്യാൻ മാത്രമുളള കുഴപ്പങ്ങൾ ഒന്നും തന്നെ സിനിമയ്ക്കില്ലെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം ചിത്രത്തിന് തിരിച്ചടിയായതെന്നും താരം പറയുന്നു.

neeraj madhav

ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പൻ പ്രതീക്ഷയില്ലാതെയാണ് നമ്മൾ കാണാൻ പോയത് എന്നോർക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാൻ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. പ്രൊമോഷനിലൂടെ വലിയ പ്രതീക്ഷകൾ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയർന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശരിയാണോ എന്ന് നമ്മൾ പുനഃപരിശോധക്കണമെന്നും താരം ചോദിക്കുന്നു.

ലാലേട്ടനടക്കമുള്ള ഒടിയൻ ടീമിന്റെ ന്റെ രണ്ടു വർഷത്തെ പ്രയത്നം. 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ പൂർണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച്‌ പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലെട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച്‌ തഴയരുതെന്നും നീരജ് പറയുന്നു‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X