»   » നീരജ് മാധവ് വിവാഹിതനാകുന്നു, യുവതാരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരി ആരാണെന്നറിയുമോ?

നീരജ് മാധവ് വിവാഹിതനാകുന്നു, യുവതാരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരി ആരാണെന്നറിയുമോ?

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന യുവതാരം നീരജ് മാധവ് വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയിലെത്തിയപ്പോള്‍ മുതല്‍ നിരന്തരം ആരാധകര്‍ താരത്തിനോട് ചോദിച്ചിരുന്ന കാര്യത്തിന് കൂടിയാണ് ഇതോടെ ഉത്തരം ലഭിച്ചിട്ടുള്ളത്.

മിനിസ്‌ക്രീനിലെ വില്ലനും കണ്ണീര്‍ നായികയും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്, വീഡിയോ വൈറല്‍, കാണൂ!

കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയാണ് നീരജിന്റെ ജീവിത പങ്കാളിയായി എത്തുന്നത്. ഏപ്രില്‍ 2ന് കോഴിക്കോട് വെച്ചാണ് ഇവരുടെ വിവാഹം നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ തുടക്കം കുറിച്ചത്.

നീരജ് വിവാഹിതനാകുന്നു

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവ് വിവാഹിതനാവുകയാണ്. കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയാണ് താരത്തിന്റെ ജീവിത പങ്കാളിയായി എത്തുന്നത്. ഏപ്രില്‍ 2ന് കോഴിക്കോട് വെച്ചാണ് ഇവരുടെ വിവാഹം നടത്തുന്നത്.

സിനിമയില്‍ തുടക്കം കുറിച്ചത്

ബഡ്ഡി എന്ന സിനിമയിലൂടെ 2013ലാണ് നീരജ് സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലാണ് താരം ഇതുവരെയായി അഭിനയിച്ചത്. പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ യുവതാരത്തിന് ലഭിച്ചിരുന്നു.

വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍

സിനിമയിലെത്തിയപ്പോള്‍ മുതല്‍ നീരജിനോട് വിവാഹ കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. സമയമാവുമ്പോള്‍ അത് നടക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴും സമയമാവുമ്പോള്‍ പറയാമെന്നായിരുന്നു മറുപടി.

തിരക്കഥയിലെ പരീക്ഷണം

അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും മികവ് തെളിയിച്ച താരം കൂടിയാണ് നീരജ് മാധവ്. അജു വര്‍ഗീസും ബിജു മേനോനും നീരജും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് നീരജായിരുന്നു.

കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്

വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫിക്ക് വേണ്ടി കോറിയോഗ്രാഫി ചെയ്തത് നീരജ് മാധവാണ്. കിട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിച്ചിട്ടുണ്ട് താനും അനുജനുമെന്ന് നീരജ് വ്യക്തമാക്കിയിരുന്നു.

ആലാപനത്തിലും ഒരുകൈ നോക്കി

അഭിനയവും എഴുത്തും ഡാന്‍സും മാത്രമല്ല ആലാപനത്തിലും ഒരുകൈ നോക്കിയിട്ടുണ്ട് നീരജ് മാധവ്. അജു വര്‍ഗീസിനോടൊപ്പം ലവകുശയില്‍ അയ്യപ്പന്റമ്മ എന്ന ഗാനം പാടിയത് നീരജാണ്.

English summary
Neeraj Madhav gets married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam