»   » നീരജിന്റെ ജീവിതസഖിയായി ദീപ്തി, വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

നീരജിന്റെ ജീവിതസഖിയായി ദീപ്തി, വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

Written By:
Subscribe to Filmibeat Malayalam

 ഏറെ ശ്രദ്ധേയനായ താരമായ നീരജ് മാധവന്‍ വിവാഹിതനാവുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. നേരത്തെ താരത്തിനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ സമയമാവുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞ് ഒഴിവാകുന്നതായിരുന്നു പതിവ്. ആരാധികമാരെ സംബന്ധിച്ചിടത്തോളം ഏറെ വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് നീരജിന്റേതായി പുറത്തിറങ്ങിയത്.

നീരജ് മാധവിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയാണ് നീരജിന്റെ ജീവിതസഖിയാവുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ വിവാഹം. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

നീരജ് മാധവ് വിവാഹിതനാകുന്നു, യുവതാരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരി ആരാണെന്നറിയുമോ?

സുപ്രിയയും പൃഥ്വിയും ചുമ്മാ വന്നതല്ല, സോണി പിക്ചേഴ്സിനൊപ്പം കൈ കോര്‍ത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്!

നീരജ് മാധവ് വിവാഹിതനാവുന്നു

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവ് വിവാഹിതനാവുകയാണ്. ഏപ്രില്‍ രണ്ടിനാണ് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയും നീരജും തമ്മിലുള്ള വിവാഹം. ഫേസ്ബുക്കിലൂടെ നീരജും ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. നീരജിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെക്കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

മറ്റൊരു സന്തോഷം കൂടി

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് കൂടാതെ മറ്റൊരു സന്തോഷവും നീരജ് മാധവിനെത്തേടിയെത്തിയെത്തിയിട്ടുണ്ട്. സ്വപ്ന വാഹനമായ ബിഎംഡബ്ലു എക്‌സ് വണ്‍ കഴിഞ്ഞ ദിവസമായിരുന്നു താരം സ്വന്തമാക്കിയത്. വളരെ വിദൂരമെന്ന കരുതിയ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തെക്കുറിച്ച് നീരജ് വാചാലനായിരുന്നു. പുതിയ വണ്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ബസ്സിലായിരുന്നു താരം ഷോറൂമിലേക്ക് പോയത്. നീരജ് കാണിച്ചതല്ലേ ഹീറോയിസമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

സിനിമയില്‍ തുടക്കം കുറിച്ചത്

ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് മാധവ് സിനിമയില്‍ അരങ്ങേറിയത്. 2013 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആശ ശരത്ത്, ഭൂമിക, അനുൂപ് മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനോടൊപ്പമുള്ള നീരജിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

കൈനിറയെ ചിത്രങ്ങള്‍

ഒരു ഇന്ത്യന്‍ പ്രണയകഥ, അപ്പോത്തിക്കിരി, 1983, സപ്തമശ്രീ തസ്‌കര, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഊഴം, ഒരു മെക്‌സിക്കന്‍ അപാരത, ലവകുശ, റോസാപ്പൂ തുടങ്ങി നിരവധി സിനിമകളിലാണ് നീരജ് അഭിനയിച്ചത്. മോഹന്‍ലാലില്‍ തുടങ്ങി മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെത്തി നില്‍ക്കുകയാണ് ഈ താരത്തിന്റെ സിനിമാജീവിതം. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമങ്കത്തില്‍ തന്‍രെ ഉഭാഗം ചിത്രീകരിച്ച് കഴിഞ്ഞുവെന്ന് നീരജ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

നൃത്തത്തിലെ മികവ്

അഭിനയം മാത്രമല്ല നൃത്തത്തിലും നീരജ് മികവ് തെളിയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയില്‍ അവസാനഘട്ടം വരെ നീരജുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ക്കെ നീരജും അനുജന്‍ നവനീതും നൃത്തം അഭ്യസിച്ചിരുന്നു. നീരജിന്റെ അനുജനായ നവനീതും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ജി പ്രജിത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫിയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചത് നീരജായിരുന്നു.

ലവകുശയുടെ തിരക്കഥ

ഗിരീഷ് മനോ സംവിധാനം ചെയ്ത ലവകുശയ്ക്ക് തിരക്കഥയൊരുക്കിയത് നീരജായിരുന്നു. അജു വര്‍ഗീസ്, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പം നീരജും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഈ ചിത്രത്തിലെ ഒരു ഗാനം അജുവിനൊപ്പം ചേര്‍ന്ന് നീരജ് ആലപിച്ചിട്ടുണ്ട്.

English summary
Neeraj Madhav got engaged

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X