»   » നീരജ് വിഹാഹിതനാകുന്നു

നീരജ് വിഹാഹിതനാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

നീരജ് മാധവന്‍ വിവാഹിതനാകുകയാണ്. ജീവിതത്തിലല്ല,സിനിമയിലാണെന്നു മാത്രം. സാജന്‍ ജോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിലാണ് നീരജ് നായകനായി എത്തുന്നത്.

ശ്രീറാം രാമചന്ദ്രനും വിവിയ ശാന്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു റെമാന്റിക് കോമഡി ത്രില്ലറാണ്. ചിത്രത്തിന്റെ പേര് സുചിപ്പിക്കുന്നത് പോലെ തന്നെ വിവാഹത്തിന് ശേഷം നവദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവമാണ് ചിത്രത്തിന്റെ ഇതി വൃത്തം.

neerajmadhav

ബിഗ് ഡ്രീംസ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ഡോ.ജ്യോതികുമാറും ഡോ.ബൈജു എസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സീമ ജി നായര്‍, ജോയ് മാത്യു ,പൊന്നമ്മ ബാബു, സേതു ലക്ഷമി, ജയകൃഷണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

നിവിന്‍ പോളി നായകനായി എത്തിയ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലാണ് നീരജ് അവസാനം അഭിനയിച്ചത്. മധുര നാരങ്ങ, കെല്‍ 10 പത്ത്, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയായി റിലീസിനായി കാത്തിരിക്കുന്ന നീരജിന്റെ ചിത്രങ്ങള്‍.

English summary
Neeraj Madhav does an important role in the upcoming movie 'Just Married'. 'Just Married' directed by Sajan Johny is a romantic comedy film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam