തങ്കമ്മയായി നീരജ് മാധവന്‍
സപ്തമ ശ്രീ തസ്‌കര എന്ന അനില്‍ രാധാകൃഷ്ണ മേനോന്‍ ചിത്രത്തില്‍, പൃഥ്വിരാജിനും ആസിഫ് അലിയ്ക്കും നെടുമുടി വേണുവിനുമൊപ്പമൊക്കെ നിഷ്‌കളങ്കനായ നാരായണന്‍ കുട്ടിയായാണ് നീരജ് മാധവിനെ പ്രേക്ഷകര്‍ കണ്ടത്. ഒത്തിരി പ്രശംസകളും നാരായണന്‍ കുട്ടി നീരജിന് വാങ്ങി കൊടുത്തു.
നാരായണന്‍ കുട്ടിയില്‍ നിന്ന് തങ്കമ്മയിലേക്ക് മാറുകയാണ് ഇപ്പോള്‍ ഈ യങ് ബഡ്ഡി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ തങ്കപ്രസാദ് എന്ന ഡ്രൈവറുടെ വേഷത്തിലാണ് നീരജ് മാധവ് എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ നീരജിനെ വിളിയ്ക്കുന്നത് തങ്കമ്മ എന്നാണ്.

നിവിന്‍ പോളിയും മഞ്ജിമ മോഹനും താരജോഡികളായെത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസിനും വിനീത് ശ്രീനിവാസനുമൊപ്പം മര്‍മ്മ പ്രധാനമായ ഒരു വേഷം ചെയ്തുകൊണ്ടാണ് നീരജ് മാധവും വടക്കന്‍ സെല്‍ഫിയിലെത്തുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
വടക്കന്‍ സെല്‍ഫി കൂടാതെ മധുര നാരങ്ങ എന്ന ചിത്രത്തിലും നീരജ് വേഷമിടുന്നുണ്ട്. ബിജു മേനോനും കുഞ്ചാക്കോ ബോബനുമൊപ്പം ചിരിയുണര്‍ത്തുന്ന മറ്റൊരു കഥാപാത്രമായി നീരജിനെ ചിത്രത്തില്‍ കാണാന്‍ കഴിയും എന്ന് പ്രതീക്ഷിയ്ക്കുന്നു.


Click it and Unblock the Notifications