twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിനെ പേലെയാണ് അദ്ദേഹം! ഫാമിലിമാനെ കുറിച്ച് നീരജ്

    |

    ദിനംപ്രതി നിരവധി വെബ് സീരിയലുകളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് . സിനിമയെ പോലെ പ്രേക്ഷകരുടെ ഇടയിൽ സ്വാദീനം ചെലുത്താൻ വെബ് സീരിയലുകൾക്ക് ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈം സീരീസായ ദ് ഫാമിലിമാൻ സംപ്രേക്ഷണം ചെയ്തു. ആദ്യത്തെ രണ്ട് എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. മനോജ് വാജ്പെയ്ക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ പ്രിയാമണി, നിരജ് മാധാവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ ഇവതരിപ്പിക്കുന്നുണ്ട്. സീരിസിന്റെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു.

    10 എപ്പസോഡുകളാണ് വെബ് സീരിസിനുള്ളത്. ആദ്യത്തെ രണ്ട് എപ്പിസോഡിുകളുടെ പ്രദർശനമാണ് ഇന്നലെ നടന്നത്. ടൊവിനോ തോമസ്, രമേഷ് പിഷാരടി, സിദ്ദാർഥ് ഭരതൻ, ആൻ ശീതൾ, ലാൽ ജോസ്, രചന നാരായണൻ കുട്ടി, അനിൽ രാധാകൃഷ്ണൻ മേനോൻ എന്നിവർ ആദ്യം പ്രദർശനം കാണാനായി എത്തിയിരുന്നു. സെപ്റ്റംബർ 20 മുതൽ അമസോൺ പ്രൈമിലൂടെ ഫാമിലി മാൻ പ്രേക്ഷകരിൽ എത്തും.

     ദ് ഫാമിലിമാൻ ത്രില്ലർ

    എൻഐഎയിൽ സേവനം അനുഷ്ടിക്കുന്ന ശ്രീകാന്ത് തീവാരി എന്നി കഥാപാത്രത്തെയാണ് മനോജ് വാജ്പെയി അവതരിപ്പിക്കുന്നത്. ശ്രീകാന്ത് തീവാരിയുടെ ഭാര്യയായിട്ടാണ പ്രിയാമണി എത്തുന്നത്. മൂസ എന്ന കഥാപാത്രത്തെ നീരജും അവതരിപ്പിക്കുന്നുണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിലുള്ള വെബാ സീരിയലാണ് ഫാമിലി മാൻ. ഗോ ഗോവ ഗോൺ എന്ന ചിത്രം സംവിധാനം ചെയ്ത ഡികെയാണ് ഫാമിലി മാൻ സംവിധാനം ചെയ്തിരിക്കുന്നത്.

     മൂസ റഹ്മാൻ എന്ന തീവ്രവാദി

    രണ്ട് മണിക്കൂർ സമയ ദൈർഘ്യമുള്ള ചിത്രത്തെക്കാൾ വലിയ ജോലികളാണ് ഈ വെബ് സീരിസിന്റെ പിന്നിലുള്ളതെന്ന് നീരജ് മാധവൻ. മാതൃഭൂമിമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂസ റഹ്മാൻ എന്ന മലയാളി തീവ്രവാദിയെയാണ് ചിത്രത്തിൽ താൻ ഇവതരിപ്പിച്ചിരിക്കുന്നത്.വില്ലത്തരം ഉള്ള തീവ്രവാദിയല്ല. എന്തുകൊണ്ട് അയാള്‍ ഇങ്ങനെയായി എന്ന് പറയുന്നുണ്ട്. ഒരുപാട് സാമൂഹികമായ കാര്യങ്ങള്‍ പറയുന്നുണ്ട്.

    ക്രിക്കറ്റ് ടീമിന്റെ ലക്കി ഗേളായി സോനം! ബോളിവുഡിന്റെ ലക്കി സ്റ്റാറായത് ദുൽഖർക്രിക്കറ്റ് ടീമിന്റെ ലക്കി ഗേളായി സോനം! ബോളിവുഡിന്റെ ലക്കി സ്റ്റാറായത് ദുൽഖർ

     ലാലേട്ടനെ പോലെ


    താൻ ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും കംഫർട്ടബിളായി തോന്നിയത് ലാലേട്ടനോടൊപ്പം അഭിനയിക്കുന്നതായിരുന്നു. അതുപോലെ തന്നെയാണ് മനോജ് വാജ്പെയ്ക്കൊപ്പം അഭിനയിക്കുന്നതും.നന്നായി ഇംപ്രവൈസ് ചെയ്യും.അദ്ദേഹം എന്താണ് കയ്യില്‍ നിന്നിടുക എന്ന് പറയാന്‍ പറ്റില്ല. കടാതെ ഹന്ദി നന്നായി പഠിക്കേണ്ടതായി വന്നു.ഞാനിതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു മൂസാ റഹ്മാൻ.

    തമിഴ് സംസാരിച്ച്  പ്രിയാമണി

    വെബ് സീരിസിലേയ്ക്കുള്ള ഓഡിൽനിലേയ്ക്ക് വേണ്ടിയായിരുന്നു ആദ്യം തന്നെ വിളിക്കുന്നത്. അവിടെ ചെന്നപ്പോഴാണ് മനസിലായത് അവര്‍ നേരത്തെ തന്നെ എന്റെ ഫൂട്ടേജുകളൊക്കെ കണ്ടുവെന്ന്.കഥയും കഥാപാത്രവും കേട്ടപ്പോള്‍ത്തന്നെ എന്റെ കിളി പോയി. ഫാമിലി മാനിൽ അതാത് ഭാഷകളിലുള്ള താരങ്ങളെയാണ് അഭിനയിപ്പിച്ചിരിക്കുന്നത്.പ്രിയാമണി ഇതില്‍ തമിഴ് സംസാരിക്കുന്നുണ്ട്. കശ്മീരികളായ കഥാപാത്രങ്ങള്‍ക്കായി കശ്മീരില്‍ നിന്നുള്ള അഭിനേതാക്കളെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നീരജ് മാധവൻ പറഞ്ഞു.

     ഉപേക്ഷിച്ചത്  വലിയ ചിത്രം


    ദംഗൽ‌ സംവിധായകൻ നിതേഷ് തിവാരിയുടെ ചിച്ചോരെ എന്ന ചിത്രം ഉപേക്ഷിച്ചിരുന്നു. സൗത്തിന്റെ കഥാപാത്രമായിരുന്നു. സീരീസിന്റെ തിരക്കുകള്‍ കാരണം അത് വേണ്ടാന്ന് വയക്കുകയായിരുന്നു.ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കും കൂടാതെ മലയാളം വിട്ട് പോകാൻ ഉദേശിക്കുന്നില്ലെന്നും നീരജ് മാധവൻ കൂട്ടിച്ചേർത്തു.

    English summary
    Neeraj Madhav Priyamani New Web Serius The Family Man
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X