നീരജില്ല! ആ ദൗത്യം നവീന് തന്നെ! പ്രായം കുറഞ്ഞ സംവിധായകനാവാന്‍ കുട്ടിച്ചാത്തന്‍! കാണൂ!
കുട്ടിച്ചാത്തനെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നവനീതും സഹോദരനായ നീരജും ചേര്‍ന്ന് സിനിമയൊരുക്കുകയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചത് നീരജായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നീരജ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. എന്നിലെ വില്ലന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നീരജ് തന്നെയായിരുന്നു പോസ്റ്ററും പങ്കുവെച്ചത്.
സിനിമ സംവിധാനം ചെയ്യുന്നതില്‍ നിന്നും താന്‍ പിന്‍മാറിയെന്നും സഹോദരനായ നവനീത് മാധവ് ഒറ്റയ്ക്ക് സിനിമയൊരുക്കുമെന്നാണ് നീരജ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. നായകനായി അഭിനയിക്കുമ്പോള്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവില്ലെന്നാണ് താരം വ്യക്തമാക്കിയിട്ടുള്ളത്. അതിനാലാണ് താന്‍ സംവിധാനത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. സഹനടനായി സിനിമയിലേക്കെത്തി പിന്നീട് നായകനിരയിലേക്കുയര്‍ന്ന നീരജിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ താരം.

സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ നര്‍ത്തകനെന്ന നിലയില്‍ താരം കഴിവ് തെളിയിച്ചിരുന്നു. സംവിധായകനാവുകയെന്നതാണ് വലിയ മോഹമെന്ന് താരം പറഞ്ഞിരുന്നു. മനസ്സിലെ ആ വലിയ മോഹമാണ് എന്നിലെ വില്ലനിലൂടെ പ്രാവര്‍ത്തികമാവുന്നതെന്നും താരം പറഞ്ഞിരുന്നു. അതിന് ശേഷമാണ് സംവിധാനത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് അറിയിച്ചത്.


Click it and Unblock the Notifications