അക്ഷയ് കുമാറിന് പിന്നാലെ ബോട്ടില്‍കാപ് ചലഞ്ച് ഏറ്റെടുത്ത് നീരജ് മാധവ്! നടന്റെ വീഡിയോ കാണാം

By Midhun Raj

ഹോളിവുഡില്‍ നിന്നുളള ബോട്ടില്‍ കാപ് ചാലഞ്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഹോളിവുഡ് താരം ജോസണ്‍ സ്റ്റാതമും പോപ്പ് ഗായകന്‍ ജോണ്‍ മെയ്‌റുമായിരുന്നു പുതിയ ചലഞ്ചുമായി എത്തിയിരുന്നത്. ഇയര്‍ബാക്ക് ചാലഞ്ച്, കീകി ചാലഞ്ച്. ഐസ് ബക്കറ്റ് ചലഞ്ച് എന്നിവയ്ക്ക് പിന്നാലെയാണ് ബോട്ടില്‍ കാപും എത്തിയിരിക്കുന്നത്.

ചലഞ്ച് ഏറ്റെടുത്ത് നിരവധി സെലിബ്രിറ്റികളാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. നേരത്തെ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ ചലഞ്ച് എറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അക്ഷയ്കുമാറിന് പിന്നാലെ മലയാളത്തില്‍ നിന്നും നീരജ് മാധവും എത്തിയിരിക്കുകയാണ്.

bottle cap challenge

ഇതത്ര എളുപ്പമല്ലെന്നും അക്ഷയ്കുമാറില്‍ നിന്നും ജോണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും നീരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ബോട്ടില്‍ കാപ് ചാലഞ്ചിന്റെ വീഡിയോ തനിക്ക് നേരിട്ട് അയച്ചാല്‍ അതില്‍ എറ്റവും മികച്ചവ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്യാമെന്നും ആരാധകരോട് നടന്‍ പറഞ്ഞു. നേരത്തെ കോളിവുഡില്‍ നിന്നും ആക്ഷന്‍ കിംഗ് അര്‍ജുനും ചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X