ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായി നീരജ് മാധവിന്റെ ചിറക്! ഫസ്റ്റ്‌ലുക്ക് ശ്രദ്ധേയമാകുന്നു! കാണൂ
നായക നടനായും സഹനടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് നീരജ് മാധവ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരം പീന്നീട് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ലവകുശ എന്നീ ചിത്രങ്ങളിലൂടെയാണ് നായകനടനായും നീരജ് തിളങ്ങിയത്. നീരജ് മാധവ് നായകനാകുന്ന എറ്റവും പുതിയ ചിത്രമാണ് ചിറക്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലായിരുന്നു ചിറകിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. ചിത്രത്തില്‍ ഒരു കാല്‍ മുറിഞ്ഞുപോയ കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.

നവാഗതനായ റെനേഷാണ് ചിറക് സംവിധാനം ചെയ്യുന്നത്. സീറോ ക്ലോക്ക് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചോ അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ ഉളള വിവരം പുറത്തുവിട്ടിരുന്നില്ല.
അതേ സമയം ചിറകിനു പുറമെ ക,മാമാങ്കം തുടങ്ങിയ സിനിമകളും നീരജ് മാധവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. മാമാങ്കത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളെളാരു വേഷത്തിലാണ് നടന്‍ എത്തുന്നത്.


Click it and Unblock the Notifications











