ഗൗതമന്റെ രഥവുമായി നീരജ് മാധവ്! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍! കാണൂ
മലയാളത്തില്‍ നായകനായും സഹനടനായും തിളങ്ങിയിട്ടുളള താരമാണ് നീരജ് മാധവ്. നീരജ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഗൗതമന്റെ രഥം. ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.
ഗൗതമന്റെ രഥത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നീരജ് മാധവിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെജി അനില്‍കുമാറും പൂനം റഹീം ജൂനിയറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഗൗതമന്റെ രഥത്തിനു പുറമെ ക എന്ന പേരിലൊരു ചിത്രം കൂടി നീരജ് മാധവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ അനിയന്‍ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന എന്നിലെ വില്ലന്‍ എന്ന ചിത്രത്തിലും നീരജ് തന്നെയാണ് നായകവേഷത്തിലെത്തുന്നത്.


Click it and Unblock the Notifications