Neeraj Madhav: വെളുപ്പാങ്കാലത്ത് വേളി കഴിച്ച് നീരജ് മാധവ്! വേറിട്ട് ലുക്കിലുള്ള വിവാഹ ചിത്രങ്ങള്‍!

Recommended Video

യുവനടൻ നീരജ് മാധവ് വിവാഹിതനായി | filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനായ നീരജ് മാധവ് വിവാഹിതനായിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങളലെല്ലാം നീരജ് തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു പരമ്പരാഗത രീതിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്..

വേളിക്ക് വെളുപ്പാങ്കാലം, നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളുടെ വിവാഹത്തിന്റെ കഥ വിവരിക്കുകയാണെന്ന് പറഞ്ഞായിരുന്നു നീരജ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു.. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം...

 നീരജും വിവാഹിതനായി...

നീരജും വിവാഹിതനായി...

മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയായി മാറിയ നീരജ് മാധവന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ മാസമായിരുന്നു പുറത്ത് വന്നത്. കോഴിക്കോട് സ്വദേശിനിയായ ദീപ്തിയും താനും തമ്മിലുള്ള വിവാഹത്തിന്റെ കാര്യം താരം തന്നെയായിരുന്നു വ്യക്തമാക്കിയത്. പിന്നാലെ ഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. വേളിക്ക് വെളുപ്പാങ്കാലം, നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളുടെ വിവാഹത്തിന്റെ കഥ വിവരിക്കുകയാണെന്ന് പറഞ്ഞ് ഇന്ന് രാവിലെയാണ് വിവാഹം കഴിഞ്ഞ കാര്യം നീരജ് തന്നെ വ്യക്തമാക്കിയത്.

വൈറലായ ചിത്രം

വൈറലായ ചിത്രം

പരമ്പരാഗത ഹിന്ദു ആചാര പ്രകാരം കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു താരവിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. മറ്റ് ചടങ്ങുകളെല്ലാം കോഴിക്കോട് ആശീര്‍വാദ് ലോണ്‍സിലാണ് നടക്കുന്നത്. നീരജിന്റെ വിവാഹചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. മനോഹരമായ ഒരു വിവാഹമെന്നാണ് പലരും ചിത്രങ്ങള്‍ കണ്ട് വിശേഷിപ്പിക്കുന്നത്. ഒപ്പം നല്ലൊരു കുടുംബ ജീവിതമുണ്ടാവട്ടെ എന്ന ആശംസകളും ആരാധകര്‍ കമന്റുകളിലൂടെ അറിയിച്ചിരിക്കുകയാണ്.

നീരജിന്റെ സിനിമാ ജീവിതം..

നീരജിന്റെ സിനിമാ ജീവിതം..

2013 ല്‍ ബഡ്ഡി എന്ന സിനിമയിലൂടെയായിരുന്നു നീരജ് മാധവ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. രാജ് പാര്‍വ്വതി മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ അനൂപ് മേനോനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് സഹതാരമായി നിരവധി സിനിമകളിലഭിനയിച്ച നീരജ് നായകനായിട്ടും അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെയായിരുന്നു നീരജിന്റെ നായകനായിട്ടുള്ള അരങ്ങേറ്റം. സിനിമ മോശമില്ലാത്ത പ്രതികരണം നേടിയിരുന്നു.

 ഫ്രീക്കന്‍

ഫ്രീക്കന്‍

നടന്‍ എന്നതിലുപരി നല്ലൊരു നര്‍ത്തകനും കൂടിയായ നീരജ് മാധവിന്റെ മറ്റൊരു വിശേഷണം ഫ്രീക്കന്‍ നടന്‍ ആണെന്നുള്ളതാണ്. അഭിനയത്തിന് പുറമെ തിരക്കഥയെഴുതിയും നീരജ് ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ലവകുശ എന്ന സിനിമയിലൂടെയായിരുന്നു നീരജ് തിരക്കഥാകൃത്തിന്റെ വേഷത്തിലെത്തിയത്. സഹാതാരമായും കേന്ദ്ര കഥാപാത്രവുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും നീരജ് ആദ്യമായി നായകനായി അഭിനയിച്ചത് ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെയായിരുന്നു.

ചിത്രങ്ങള്‍ കാണാം..

നീരജ് മാധവിന്റെ കൂടുതല്‍ വിവാഹചിത്രങ്ങള്‍ കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X