എപ്പോഴാണ് അടുത്ത പടമെന്ന് ചോദിക്കുന്നവരോട് നീരജ് മാധവ് പറയുന്നു! 'ഗൗതമന്റെ രഥം' ട്രെയിലര്‍ പുറത്ത്
ഹിന്ദി വെബ് സീരിസില്‍ അഭിനയിക്കാന്‍ പോയതോടെ നീരജ് മാധവിന്റെ സിനിമകളൊന്നും കാര്യമായി റിലീസിനെത്തിയിരുന്നില്ല. ഇപ്പോഴിതാ ഗൗതമന്റെ രഥം എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇതിന് മുന്നോടിയായി സിനിമയില്‍ നിന്നും ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. നീരജ് മാധവ് ഡ്രൈവിങ് പഠിക്കുന്നതും കാറുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
'എപ്പഴാ അടുത്ത മലയാളം പടം എന്ന് ഒരുപാട് പേരായി ചോദിക്കുന്നു. ദാ പിടിച്ചോ! പുതുവര്‍ഷത്തില്‍ ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ കുഞ്ഞിരമായണത്തിന്റെ ടീം തിരിച്ചു വരികയാണ്, ഇത്തവണ ഗൗതമന്റെ രഥവുമായി, ഏറ്റെടുക്കണം. എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെ നീരജ് മാധവ് തന്നെയാണ് ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

രസകരമായ കാര്യം ചിത്രത്തിലെ നായകനായിട്ടെത്തുന്നത് ഒരു കാര്‍ ആണെന്നുള്ളതാണ്. അതും 'നാനോ കാര്‍' ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഗൗതമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീരജാണ്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ പുണ്യ എലിസബത്ത് നായികയാവുന്നു.
രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നു. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ശര്‍മയാണ് ക്യാമറ ചെയുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം ചെയുന്നത്.


Click it and Unblock the Notifications