ഒരു 'നാനോ കാര്‍' നായകനാവുമ്പോള്‍! നീരജ് മാധവിന്റെ 'ഗൗതമിന്റെ രഥം' ചിത്രീകരണം ആരംഭിച്ചു!

Recommended Video

ഒരു 'നാനോ കാര്‍' നായകനാവുമ്പോള്‍

രസകരവും പുതുമയുള്ള കഥയുമായി നിരവധി സിനിമകളാണ് പ്രതിദിനം മലയാളത്തില്‍ പിറവി എടുക്കുന്നത്. അക്കൂട്ടത്തിലേക്ക് ഗൗതമിന്റെ രഥം എന്ന ചിത്രവുമെത്തുകയാണ്. രസകരമായ കാര്യം ചിത്രത്തിലെ നായകനായിട്ടെത്തുന്നത് ഒരു കാര്‍ ആണെന്നുള്ളതാണ്. അതും 'നാനോ കാര്‍' ആണ്. നീരജ് മാധവന്‍ നായകന്‍ ആവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഗൗതമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീരജാണ്.

neeraj

കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയുന്ന 'ഗൗതമിന്റെ രഥം ' എന്ന ചിത്രത്തില്‍ പുണ്യ എലിസബത്ത് നായികയാവുന്നു. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നു. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ശര്‍മയാണ് ക്യാമറ ചെയുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം ചെയുന്നത്.

neeraj

ഓറഞ്ച് നിറമുള്ള നാനോ കാറാണ് സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാവാന്‍ പോവുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെയാണ് കാറിന്റെ അടക്കമുള്ള ചിത്രം പുറത്ത് വന്നത്. ബാക്കിയുള്ള വിശേഷങ്ങള്‍ പിന്നാലെ എത്തുമെന്നാണ് കരുതുന്നത്. 1997 ല്‍ ജയറാമിന്റെ ദി കാര്‍ ആണ് ഇതിന് മുന്‍പ് കാറിനെ പ്രധാന കഥാപാത്രമാക്കി മലയാളത്തിലൊരുക്കിയ സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X