ഇപ്പോ സാറ്റലെെറ്റ് വാല്യു ഉളള നടനാണ് കേട്ടോ! നന്ദി പറഞ്ഞ് നീരജ് മാധവ്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് നീരജ് മാധവ്. സഹനടനില്‍ നിന്നും നായകവേഷങ്ങളിലേക്ക് നീരജ് മാധവ് ഉയര്‍ന്നിരുന്നു. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു ഗൗതമന്റെ രഥം. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

എന്നാല്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് സിനിമ തിയ്യേറ്ററുകളില്‍ ഉണ്ടായിരുന്നത്. മികച്ച അഭിപ്രായം ലഭിച്ചിട്ടും തിയ്യേറ്ററുകളില്‍ നിന്നും മാറ്റിയതില്‍ അണിയറ പ്രവര്‍ത്തകര്‍ നിരാശ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഗൗതമന്റെ രഥം ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്.
എഷ്യാനെറ്റിലായിരുന്നു ചിത്രത്തിന്റെ ആദ്യ സംപ്രേക്ഷണം നടന്നത്. ടിവിയില്‍ സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്. നായകനെയും സംവിധായകനെയുമെല്ലാം അഭിനന്ദിച്ച് പ്രേക്ഷകര്‍ എത്തിയിരുന്നു. അതേസമയം ഗൗതമന്റെ രഥത്തിന് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. സിനിമ സ്വീകരിച്ച പ്രേക്ഷകര്‍ക്കുളള നന്ദി അറിയിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.
"ആദ്യത്തെ ടെലിവിഷന്‍ പ്രീമിയര്‍ സത്യം പറഞ്ഞാല്‍ ഒരു റി റിലീസ് പോലെയായിരുന്നു ഞങ്ങള്‍ക്ക്. ദൗര്‍ഭാഗ്യവശാല്‍ തീയേറ്ററില്‍ പലര്‍ക്കും കാണാന്‍ സാധിച്ചില്ല എന്നെനിക്കറിയാം. പക്ഷെ ഇപ്പൊ കണ്ടിട്ട് നിങ്ങള്‍ തരുന്ന ഈ കട്ട റെസ്‌പോണ്‍സ് ഉണ്ടല്ലോ, അതിന് ഇരട്ടിമധുരം ആണ്. ഒരുപാടൊരുപാട് നന്ദി. കഠിനാധ്വാനം തുടരുക, ഒരുനാള്‍ നിങ്ങള്‍ക്ക് അതിനുളള ഫലം ലഭിക്കും. ഞാന്‍ ഇപ്പോള്‍ അതില്‍ വിശ്വസിക്കുന്നു. ബൈ ദി ബൈ ഇപ്പൊ സാറ്റ്‌ലൈറ്റ് വാല്യൂ ഉള്ള നടനാണ് കേട്ടോ. നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒരു ഫീല്‍ഗുഡ് ചിത്രമായിട്ടാണ് സംവിധായകന്‍ ഗൗതമന്റെ രഥം അണിയിച്ചൊരുക്കിയത്. ഒരിടവേളയ്ക്ക് ശേഷം നീരജ് മാധവ് നായകവേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഗൗതമന്റെ രഥം. നീരജ് മാധവിനൊപ്പം രണ്‍ജി പണിക്കര്‍, ബേസില്‍ ജോസഫ്, ദേവി അജിത്ത്, ബിജു സോപാനം, വല്‍സല മേനോന്‍, പുണ്യ എലിസബത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു, അങ്കിത് മേനോന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും നേരത്തെ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications