അമ്മ പറഞ്ഞതിന് പിന്നാലെ തന്നെ അച്ഛന്റെ കുറിപ്പുമെത്തി! രസകരമായ അനുഭവം പങ്കുവെച്ച് നീരജ് മാധവ്! കാണാം
കോഴിക്കോടിന്റ സ്വന്തം താരമാണ് നീരജ് മാധവന്‍. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് താനെന്ന് ഈ താരം തെളിയിച്ചിരുന്നു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. ദൃശ്യം, 1983, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മമ്മൂട്ടി സജീവ് പിള്ള കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മാമാങ്കത്തില്‍ ചാവേറിന്റെ വേഷത്തില്‍ നീരജും എത്തുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇതാദ്യമായാണ് താരം മമ്മൂട്ടിക്കൊപ്പമെത്തുന്നത്. ലൊക്കേഷനിലെ അനുഭവവും ചിത്രങ്ങളും പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം അമ്മ പറഞ്ഞ ഒരനുഭവവും അതിന് പിന്നാലെയായി അച്ഛന്റെ കുറിപ്പുമെത്തിയതിനെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരം രംഗത്തെത്തിയിട്ടുണ്ട്. മലബാറുകരുടെ ലാളിത്യത്തെക്കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അമ്മ നേരിട്ട് പറയുന്നതിനിടയില്‍ അച്ഛന്‍ എഴുതുന്ന കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം എഴുതുന്നുണ്ടെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. കൈപ്പടയിലുള്ള ഒരു കുറിപ്പായിരുന്നു താന്‍ പ്രതീക്ഷിച്ചതെന്ന് താരം പറയുന്നു. എന്നാല്‍ അവിടെയാണ് അച്ഛന്‍ മകനെ ഞെട്ടിച്ചത്.

കോഴിക്കോട് ബീച്ചിലേക്ക് അമ്മയ്‌ക്കൊപ്പം സായാഹ്ന സവാരിക്കായി പോയതും അതിനിടയിലുണ്ടായ അനുഭവത്തെക്കുറിച്ചുമാണ് താരം കുറിച്ചിട്ടുള്ളത്. അച്ഛനെടുത്ത സെല്‍ഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചിലെ കറക്കത്തിനിടയില്‍ പേഴസ് നഷ്ടമായതും സുഹൃത്തിനോട് കാശ് കടം വാങ്ങിയതും അതിനിടയില്‍ തന്നെത്തേടിയെത്തിയ ഫോണ്‍ കോളിനെക്കുറിച്ചും പേഴ്‌സ് വീട്ടിലേല്‍പ്പിച്ച മുഹമ്മദിനെക്കുറിച്ചുമൊക്കെയാണ് നീരജിന്റെ അച്ഛന്‍ കുറിച്ചിട്ടുള്ളത്. വാടാസാപ്പില്‍ ഡിജിറ്റല്‍ കുറിപ്പ് വന്നതോടെയാണ് അച്ഛനോട് അതേക്കുറിച്ച് ചോദിച്ചത്. അപ്പോഴാവട്ടെ തന്റെ ഫോണില്‍ മലയാളം കീബോര്‍ഡ് ഉണ്ടെടാ എന്ന മറുപടിയായിരുന്നു ലഭിച്ചതെന്നും നീരജ് കുറിച്ചിട്ടുണ്ട്. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications