കുട്ടിച്ചാത്തനായെത്തിയ നവനീത് തന്നെയാണോ ഇത്? മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി താരം!

Recommended Video

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി നവനീത് | Filmibeat Malayalam

യുവതാരനിരയിലെ അഭിനേതാക്കളില്‍ പ്രധാനികളിലൊരാളാണ് നീരജ് മാധവ്. ദൃശ്യമെന്ന സിനിമ കണ്ടവരാരും നീരജിനേയും മറന്നുകാണാനില്ല. അതൊരു തുടക്കമായിരുന്നു. മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പമുള്ള വരവിന് ശേഷം വ്യത്യസ്തമായ നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നായകനായും സഹനടനായുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ് താരം. നൃത്തവേദികളില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് അദ്ദേഹം. ഇടയ്ക്ക് കോറിയോഗ്രാഫിയിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. സഹോദരനായ നവനീത് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് നീരജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് ഒരു സര്‍പ്രൈസ് പുറത്തുവിടുന്നുണ്ടെന്ന പോസ്റ്റുമായി നീരജ് എത്തിയിരുന്നു. എന്നിലെ വില്ലന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്ററുമായാണ് അദ്ദേഹം എത്തിയത്. പുറം തിരിഞ്ഞുനില്‍ക്കുന്ന നീരജിനെയാണ് പോസ്റ്ററില്‍ കാണുന്നത്. നിമിഷനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. മാസ് ലുക്കിലാണ് താരം. കൈയ്യിലൊരു മൈക്കുമുണ്ട്. ആകാംക്ഷയോടെയാണ് ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Neeraj Madhav

തങ്ങള്‍ രണ്ടുപേരും പല കാര്യങ്ങളിലും സമാനതയുള്ളവരാണെന്നും അങ്ങനെയാണ് സിനിമയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വളരെ സ്‌പെഷലായിരിക്കും ഈ സിനിമയെന്നും നീരജ് കുറിച്ചിട്ടുണ്ട്. സ്വാതികാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X