For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കത്തില്‍ നീരജ് മാധവ് എവിടെ? ഒഴിവാക്കിയതല്ല, പിന്നെയോ? താരത്തിന്‍റെ മറുപടി ഇങ്ങനെ! കാണൂ!

  |

  മാമാങ്കമെന്ന സിനിമ പ്രഖ്യാപിക്കുമ്പോള്‍ ചിത്രത്തിനൊപ്പം നീരജ് മാധവുണ്ടായിരുന്നു. യുവതാരനിരയില്‍ പ്രധാനികളിലൊരാളായ താരവും ഈ ചിത്രത്തിലുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. മമ്മൂട്ടിക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമെല്ലാം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. കളരിപ്പയറ്റ് പരിശീലനത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. സജീവ് പിള്ളയായിരുന്നു ആ സമയത്ത് മാമാങ്കത്തെ നയിച്ചിരുന്നത്. അപ്രതീക്ഷിത സംഭവങ്ങളെത്തുടര്‍ന്ന് സംവിധായകനെ മാറ്റിയപ്പോള്‍ താരങ്ങളേയും അണിയറപ്രവര്‍ത്തകരെയും ചിത്രത്തില്‍ നിന്നും നീക്കിയിരുന്നു. പിന്നീടാണ് ചിത്രത്തിലേക്ക് എം പത്മകുമാര്‍ എത്തിയത്.

  ധ്രുവന്‍, നീരജ് മാധവ്, കെച്ചകെംപഡ്കി തുടങ്ങിയവരെയെല്ലാം മാറ്റിയായിരുന്നു പിന്നീട് മാമാങ്കം പുരോഗമിച്ചത്. ഇതോടെയാണ് ചിത്രത്തില്‍ നിന്നും നീരജ് മാധവും പുറത്തേക്ക് പോയത്. കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ എല്ലാവരും ചോദിച്ചത് നീരജിന്റെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു. ഇതിന് പിന്നാലെയായാണ് മറുപടിയുമായി താരമെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നീരജിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  മമ്മൂട്ടി ചിത്രത്തില്‍

  മമ്മൂട്ടി ചിത്രത്തില്‍

  മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു നീരജ് മാധവ് തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായി മാറിയ താരത്തിന് മികച്ച പിന്തുണയായിരുന്നു പിന്നീട് ലഭിച്ചത്. മികച്ച അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അനശ്വരമാക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ നീരജും സന്തോഷത്തിലായിരുന്നു. ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു.

  അതിഥി വേഷത്തിലായിരുന്നു

  അതിഥി വേഷത്തിലായിരുന്നു

  മാമാങ്കത്തില്‍ അതിഥി വേഷത്തിലാണ് താന്‍ അഭിനയിച്ചതെന്ന് നീരജ് പറയുന്നു. മാമാങ്കത്തില്‍ താന്‍ എവിടെയെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. ചിത്രത്തില്‍ അതിഥിയായാണ് അഭിനയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ഒരാഴ്ചയായിരുന്നു സിനിമയുടെ ഷൂട്ട്. അതിഥിയായിരുന്നുവെങ്കിലും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു. അതിനാല്‍ത്തന്നെ ശാരീരികമായ തയ്യാറെടുപ്പുകളും ആവശ്യമായി വന്നിരുന്നു. ഒരുമാസത്തോളം ആയോധനമുറകളും കളരിപ്പയറ്റുമൊക്കെ അഭ്യസിച്ചിരുന്നു. ശാരീരികമായ തയ്യാറെടുപ്പുകള്‍ കൃത്യമായി നടത്തിയിരുന്നു.

  ശോഭനയ്‌ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി

  ഫൈനല്‍ കട്ടില്‍ ആ രംഗങ്ങള്‍ മാറ്റി

  ഫൈനല്‍ കട്ടില്‍ ആ രംഗങ്ങള്‍ മാറ്റി

  കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് പിന്നീടായിരുന്നു. തിരക്കഥയിലും സംവിധാനത്തിലും സ്റ്റണ്ട് ടീമിലും കാസ്റ്റിങ്ങിലുമെല്ലാം മാറ്റം വരികയായിരുന്നു. സിനിമയ്ക്ക് യോജ്യമല്ലാതെ വന്നതിനാല്‍ താന്‍ അഭിനയിച്ച ഫൈറ്റ് സ്വീക്വന്‍സ് മാറ്റി വെക്കുകയാണെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഫൈനല്‍ കട്ടില്‍ നിന്നും ആ രംഗങ്ങള്‍ മാറ്റിയത്. വേദനയുളവാക്കുന്ന സംഭവമായിരുന്നു ഇതെന്നും നീരജ് കുറിച്ചിട്ടുണ്ട്.

  ബോക്സോഫീസിനെ മലര്‍ത്തിയടിച്ച് മാമാങ്കം! ആദ്യദിനത്തില്‍ റെക്കോര്‍ഡ്! കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

  ഉടന്‍ കാണാനാവും

  ഉടന്‍ കാണാനാവും

  സിനിമയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ആ രംഗം യൂട്യൂബില്‍ അപ് ലോഡ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അധികം വൈകാതെ തന്നെ നിങ്ങള്‍ക്ക് അത് കാണാനാവുമെന്നും നീരജ് കുറിച്ചിട്ടുണ്ട്. മാമാങ്കം ടീമിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായി താന്‍ ഇനിയും കാത്തിരിക്കേ്ണ്ടി വരുമെന്നും നീരജ് പറയുന്നു. സിനിമയുടെ ട്രെയിനിംഗിനിടയിലെ രംഗങ്ങളും നീരജ് പങ്കുവെച്ചിരുന്നു.

  English summary
  Neeraj Madhav talking about Mamangam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X