നീരജിന്റെ സിനിമാ ജീവിതം മാറുന്നു
ന്യൂജനറേഷന്‍ താരമായ നീരജ് മാധവന് ആഗ്രഹങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. അഭിനയേതാവായി സിനിമാ രംഗത്ത് എത്തുമ്പോഴും നീരജിന് ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു സിനിമ സംവിധാനം ചെയ്യണം.
പക്ഷേ നീരജിന്റെ സംവിധാനം മോഹം യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് താരം എഴുതാന്‍ പോകുകയാണ്. അതെ നീരജ് തിരക്കഥ എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്. നീ കൊ ഞാന്‍ ചാ എന്ന സിനിമ ഒരുക്കിയ എന്‍ ഗിരീഷാണ് നീരജിന്റെ തിരക്കഥയില്‍ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്.

നീരജ് തന്നെയാണ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. പ്രിയ സുഹൃത്ത് അജുവും നീരജും തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ മലായാള സിനിമയിലെ മറ്റൊരു പ്രമുഖ നടന്‍ കൂടി ചിത്രത്തില്‍ ഉണ്ടാകുമെന്നും നീരജ് പറഞ്ഞു.
ജൈസണ്‍ ഇളക്കുളമാണ് ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications











