»   » 500 രൂപ കാണിച്ച സുഹൃത്തിനെ നൂറു രൂപ നോട്ടുകള്‍ കാണിച്ച് നീരജ് ഞെട്ടിക്കുന്നു! വീഡിയോ

500 രൂപ കാണിച്ച സുഹൃത്തിനെ നൂറു രൂപ നോട്ടുകള്‍ കാണിച്ച് നീരജ് ഞെട്ടിക്കുന്നു! വീഡിയോ

Posted By: Sanviya
Subscribe to Filmibeat Malayalam

500,1000 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് രാജ്യം ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നരേന്ദ്രമോദി 500,1000 നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രഖ്യാപനം നടത്തിയത്.

ഇതോടെ കൈയ്യിലിരിക്കുന്ന 500 രൂപയ്ക്കും 1000 രൂപയ്ക്കും ഒരു രൂപയുടെ വിലയില്ലെന്ന അറിയുന്ന ജനങ്ങള്‍ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള തിരക്കിലാണ്. അതിനിടെ സോഷ്യല്‍ മീഡിയയിലും ഒത്തിരി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഇപ്പോള്‍ 500ഉം 1000വും കൈയ്യിലുള്ളവരേക്കാള്‍ രാജാവാകുന്നത് നൂറു രൂപ കൈയ്യിലുള്ളവന്‍ തന്നെ. ഇതാ യുവതാരം നീരജ് മാധവും കൂട്ടുകാരും ചേര്‍ന്ന് കിടിലന്‍ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നീരജ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ കാണൂ..

കാശ് പണം ദുട്ട്

കാശ്.. പണം..ദുട്ട്..മണി..മണി എന്ന ക്യാപഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ഞൂറില്‍ ഒന്നുമില്ല

അഞ്ഞൂറും ആയിരവും കൈയ്യിലുള്ളവനല്ല, 100ന്റെയും 50ന്റെയും നോട്ട് കൈയ്യിലുള്ളവനാണ് ഇപ്പോഴത്തെ രാജാവ് എന്നാണ് നീരജും കൂട്ടുകാരും വീഡിയോയിലൂടെ പങ്കു വയ്ക്കുന്നത്.

കള്ളം പണം

അഴിമതിയും കള്ളനോട്ടും കള്ളപണവും തടയുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി എട്ട് മണിയോടെ 500, 1000 രൂപ അസാധുവാക്കികൊണ്ട് പ്രഖ്യാപനം നടത്തിയത്.

വീഡിയോ

വീഡിയോ കാണൂ..

English summary
Neeraj Madhav video viral on social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X