അതിമനോഹരമായ പ്രണയ കാവ്യം!! നടൻ നീരജ് മാധവിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി, കാണൂ
നീരജ്- ദീപ്തി വിവാഹ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്
യുവതാരങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് നീരാജ് മാധവൻ. ഒരു മികച്ച നടൻ മാത്രമല്ല ഒരു നല്ല ഡാൻസർ കൂടിയാണെന്ന് കുറഞ്ഞ സമയത്തിനുളളിൽ തന്നെ നീരജ് തെളിച്ചിയിട്ടുണ്ട്. നടൻ, കൊറിയോഗ്രാഫർ എന്നിങ്ങനെ സിനിമയിൽ അരങ്ങ് തകർത്തു വരുകയാണ് നീരാജ് മാധവ് എന്ന യുവ കാലകാരാൻ. 2018 ഏപ്രിൽ 2 തീയതിയായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെയാണ് നീരജ് താലി ചാർത്തിയത്.

മലയാള സിനിമ ലോകം ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്. ബ്രാഹ്മൺ വിധി പ്രകാരമുള്ള ചടങ്ങുകളും വിവാഹമെല്ലാം താര കുടുംബത്തിനോടൊപ്പം പ്രേക്ഷകരും ആഘോഷിച്ചിരുന്നു. ദിപ്തി-നീരജ് വിവാഹ ചിത്രത്തങ്ങളും വിവാഹ വീഡിയോ ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.
ഇപ്പോൾ നീരജ്- ദീപ്തി വിവാഹ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. നിരജ് തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കൂടാതെ വിവാഹനുഭവത്തെ കുറിച്ചും നീരവ് പോസ്റ്റിൽ വാചലനാകുന്നുണ്ട്. എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയിചടങ്ങുകളും തിരക്കുകളും കഴിഞ്ഞ് ആറു മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് ഇത് കണ്ടപ്പോൾ മനസ്സു നിറഞ്ഞുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചും.


Click it and Unblock the Notifications