നീരജ് മാധവ് ഒരു ഫ്രീക്കന്‍!
ഒരു വടക്കന്‍ സെല്‍ഫിയിലെ തങ്കപ്പന്‍ എന്ന തങ്കമ്മയായി ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുകയാണ് നീരജ് മാധവ്. അടുത്ത ചിത്രത്തില്‍ ഒരു ഫ്രീക്കനായിട്ടാണ് നീരജ് എത്തുന്നത്. മിസ്റ്റര്‍ ടോണി എന്ന ഫ്രീക്കന്‍!
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജമ്‌നാപ്യാരി എന്ന ചിത്രത്തിലാണ് നീരജിന്റെ പുതിയ അവതാരം. തോമസ് സെബാസ്റ്റന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പാണ് നീരജിന്.

നീരജ് മാത്രമല്ല, ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, മുത്തുമണി, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നു. 2014 ല്‍ മിസ് കേരളയായിരുന്ന ഗായത്രിയാണ് ചിത്രത്തിലെ നായിക.
കുഞ്ചാക്കോ ബോബനൊപ്പം മറ്റൊരു ചിത്രം കൂടെ നീരജ് പൂര്‍ത്തിയാക്കി. സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ എന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ച കെഎല്‍10 പത്ത് എന്ന ചിത്രമാണ് ഷൂട്ടിങ് പൂര്‍ത്തിയായ മറ്റൊരു ചിത്രം. ഇത് കഴിഞ്ഞാല്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലും നീരജുണ്ടാവും.


Click it and Unblock the Notifications











