നീരാളിയുടെ ഒാഡിയോ ലോഞ്ചിനിടയില്‍ ടൊവിനോ തോമസിനെന്താണ് കാര്യം? ചിത്രങ്ങളും വീഡിയോയും കാണൂ!

മലയാള സിനിമ ഒന്നടങ്കം ഉറ്റുനോക്കുന്ന സിനിമയായ നീരാളിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ആഷിഖ് അബുവിന്റെ മായാനദിയുടെ വിജയാഘോഷവും ഈ പരിപാടിക്കൊപ്പമുണ്ടായിരുന്നു. നീരാളിയിലെ ആദ്യഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മായാനദിയുള്‍പ്പടെ നിരവധി സിനിമകളാണ് ബാനറില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളത്. സംവിധായകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

മോഹന്‍ലാല്‍, നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ആഷിഖ് അബു, സാജു തോമസ്, എംജി ശ്രീകുമാര്‍ തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. ഡൂ ഓര്‍ ഡൈ എന്ന ടാഗോടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ജൂണ്‍ 15ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ മലബാറിലെ ഇപ്പോഴത്തെ പശ്ചാത്തലം കണക്കിലെടുത്ത് സിനിമയുടെ റിലീസ് നീട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോഹന്‍ലാല്‍ പാടിയ ഗാനം

മോഹന്‍ലാല്‍ പാടിയ ഗാനം

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ ഒടുവില്‍ പാടിയത്. അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചതാണ്. പിടി ബിനുവാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഒരു പാട്ടില്‍ തുടങ്ങിയതാണ് അതാണ് പിന്നീട് നാലിലേക്കെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശ്രേയ ഘോഷാലിനൊപ്പം മോഹന്‍ലാല്‍ ആലപിച്ച അഴകേ എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്.

ഭീതിയുടെ മൊമന്റ്

ഭീതിയുടെ മൊമന്റ്

എല്ലാ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കാവുന്ന മൊമന്റാണ്. ഒന്നുകില്‍ ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്നൊരു സന്ദര്‍ഭം വരുന്നതും ആ സന്ദര്‍ഭത്തെ സണ്ണി എങ്ങനെ നേരിടുന്നുവെന്നതുമാണ് ചിത്രം പറയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. സിനിമയുടെ പോസ്റ്ററും ടീസറുകളുമെല്ലാം നേരത്തെ തന്നെ വൈറലായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ വളരെ താല്‍പര്യം തോന്നി അങ്ങനെയാണ് ഈ സിനിമ ഏറ്റെടുത്തതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

നദിയ മൊയ്തുവും മോഹന്‍ലാലും

നദിയ മൊയ്തുവും മോഹന്‍ലാലും

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച മോഹന്‍ലാലും നദിയ മൊയ്തുവും നീണ്ട ഇടവേളയ്ക്ക് ശേഷം ഈ സിനിമയിലൂടെ ഒരുമിച്ചെത്തുകയാണ്. ആ സിനിമയിലെ പോലെ അതേ കൂളിങ്ങ് ഗ്ലാസ് സംഭവം ഈ സിനിമയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

നീരാളിയുടെ ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. രഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ ലണ്ടനില്‍ പോയിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് തുടരുന്നതിനിടയിലാണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

മായാനദിയുടെ വിജയാഘോഷവും

മായാനദിയുടെ വിജയാഘോഷവും

ഇതേ വേദിയില്‍ വെച്ചാണ് മായാനദിയുടെ വിജയാഘോഷം നടത്തിയത്. ടൊവിനോ തോമസിന് കേക്ക് നല്‍കി മോഹന്‍ലാലാണ് ആഘോഷത്തിന് തുടക്കമിട്ടത്. അതേ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയാണ് നീരാളിയും. ചിത്രം വളരെ മനോഹരമായിരുന്നുവെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൊവിനോയെ അഭിനന്ദിച്ച് താരം രംഗത്തെത്തിയിരുന്നു.

മോഹന്‍ലാലിന്റെ ഗാനം കാണൂ

മോഹന്‍ലാല്‍ പാടി അഭിനയിച്ച അഴകേ അഴകേ ഗാനം കാണൂ.

വീഡിയോ കാണാം

നീരാളി ഓഡിയോ ലോഞ്ചും മായാനദിയുടെ വിജയാഘാഷവും , വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X