twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡെറിക് അബ്രഹാമിന് വെല്ലുവിളിയുമായി സണ്ണി ജോര്‍ജ്! നീരാളി ആദ്യദിനം കോടികളായിരിക്കുമെന്ന് പ്രവചനം!

    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. റിലീസിനെത്തി അഞ്ചാം ആഴ്ചയിലേക്ക് എത്തുമ്പോള്‍ കോടികളാണ് സിനിമയുടെ കളക്ഷന്‍. പിന്നാലെ വന്ന സിനിമകള്‍ക്കൊന്നും അബ്രഹാമിന്റെ സന്തതികള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതിന് പാകത്തിനൊരാള്‍ എത്തിയിരിക്കുകയാണ്.

    നീരാളിയ്ക്ക് ഗംഭീര സ്വീകരണം.. ആദ്യ പകുതി കിടുക്കി! ബോക്സോഫീസ് തകർക്കുമെന്ന് പ്രേക്ഷകർ.. നീരാളിയ്ക്ക് ഗംഭീര സ്വീകരണം.. ആദ്യ പകുതി കിടുക്കി! ബോക്സോഫീസ് തകർക്കുമെന്ന് പ്രേക്ഷകർ..

    മോഹന്‍ലാലിന്റെ നീരാളിയാണ് ഇന്ന് മുതല്‍ തിയറ്ററുകള്‍ കീഴടക്കാന്‍ എത്തിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ ബോക്‌സോഫീസിലും ഉണ്ടാവുമെന്നാണ് സൂചന. അതേ സമയം സിനിമയുടെ ഫസ്റ്റ് ഡേ ബോക്‌സോഫീസ് കളക്ഷന്‍ എത്രയായിരിക്കുമെന്ന പ്രവചനങ്ങള്‍ നടന്നിരിക്കുകയാണ്.

    ലാലേട്ടന്റെ കഷ്ടപ്പാടുകൾ..പ്രേക്ഷകരുടെ ഗതികേടുകൾ.. (നീരാവിയാകുമോ എന്തോ!) ശൈലന്റെ റിവ്യൂ.. ലാലേട്ടന്റെ കഷ്ടപ്പാടുകൾ..പ്രേക്ഷകരുടെ ഗതികേടുകൾ.. (നീരാവിയാകുമോ എന്തോ!) ശൈലന്റെ റിവ്യൂ..

    നീരാളിയുടെ റിലീസ്

    നീരാളിയുടെ റിലീസ്

    ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ബിഗ് റിലീസായി നീരാളി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ അല്ലായിരുന്നെങ്കിലും നീരാളിയെ കുറിച്ച് വലിയ ആകാംഷയായിരുന്നു ആരാധകര്‍. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ജി കുരുവിളയായിരുന്നു നീരാളി നിര്‍മ്മിച്ചത്. റിലീസ് ദിവസം മുന്നൂറോളം തിയറ്ററുകളായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

     റിലീസ് കേരളത്തില്‍ മാത്രമല്ല

    റിലീസ് കേരളത്തില്‍ മാത്രമല്ല

    നീരാളി ഇന്ന് കേരളത്തില്‍ മാത്രമല്ല റിലീസ് ഉണ്ടായിരുന്നത്. ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, തമിഴ്‌നാട്ടിലെ മറ്റ് പ്രദേശങ്ങള്‍, ഗുജറാത്ത്, പൂനെ, ഗോവ, ഹൈദരാബാദ്, ആന്‍ഡമെന്‍, തുടങ്ങി നിരവധി സംസ്ഥാനങ്ങളിലേക്കും നീരാളി എത്തിയിരുന്നു. ഇവിടെയെല്ലാം കൂടിയാണ് 300 തിയറ്ററുകള്‍ കിട്ടിയിരിക്കുന്നത്. അതേ സമയം 175 ഓളം സ്‌ക്രീനുകള്‍ കേരളത്തില്‍ മാത്രം ഉണ്ടായിരുന്നു. കേരളത്തിലെ എല്ലാ സെന്ററുകളില്‍ നിന്നും മികച്ച ഓപ്പണിംഗ് തന്നെയാണ് നീരാളിയ്ക്ക് ലഭിച്ചിരിക്കുന്നത്.

     വില്ലനെ കടത്തിവെട്ടും..

    വില്ലനെ കടത്തിവെട്ടും..

    നീരാളിയ്ക്ക് മുന്‍പ് വില്ലനായിരുന്നു മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമ. കഴിഞ്ഞ വര്‍ഷത്തെ ബിഗ് റിലീസ് സിനിമകളുടെ പട്ടികയിലായിരുന്നു വില്ലന്‍ ഉണ്ടായിരുന്നത്. വില്ലന്റെ റിലീസും നീരാളിയുടെ റിലീസും നോക്കുമ്പോള്‍ വളരെ കുറഞ്ഞ സെന്ററുകള്‍ മാത്രമാണ് നീരാളിയ്ക്ക് ലഭിച്ചിരിക്കുന്നത്. വില്ലന്‍ കാര്യമായി വിജയം നേടിയിരുന്നില്ലെങ്കിലും നീരാളി അതിനെ കടത്തിവെട്ടുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

    കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

    കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

    നീരാളിയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീര സ്വീകരണം തന്നെയാണ് ലഭിച്ചിരിക്കുന്നത്. 24 ഷോ ആണ് റിലീസ് ദിവസം ഉണ്ടായിരുന്നത്. ആദ്യദിനം ഇത്രയധികം പ്രദര്‍ശനം മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കുന്നത് വലിയ കാര്യമാണ്. അതേ സമയം ഇതില്‍ നിന്നും നീരാളി ഉയര്‍ന്നൊരു കളക്ഷനിലേക്ക് എത്തുമെന്ന സൂചനയാണ് മുന്നോട്ട് വെക്കുന്നത്. ഫസ്റ്റ് ഡേ 10 ലക്ഷമെങ്കിലും നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    കേരള ബോക്‌സോഫീസില്‍ നിന്നും

    കേരള ബോക്‌സോഫീസില്‍ നിന്നും

    വരും ദിവസങ്ങളില്‍ കേരള ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ നീരാളിയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. ഫാന്‍സ് ഷോ അടക്കം ആദ്യദിനം പല സെന്ററുകളും ഹൗസ് ഫുള്‍ ആയിരുന്നു. സെക്കന്‍ഡ് ഷോ വരാനിരിക്കുന്നതേയുള്ളു. മഴയും മറ്റുള്ള പ്രതിസന്ധികളും നിലനില്‍ക്കുമ്പോഴും മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നീരാളി കേരള ബോക്‌സോഫീസില്‍ നിന്നും 3 മുതല്‍ 4 കോടി വരെ നേടുമെന്നാണ് പ്രവചനം. ഫസ്റ്റ് ഡേ ഇത്രയും കളക്ഷന്‍ നേടിയാല്‍ പിന്നീട് വരുന്ന ദിവസങ്ങളില്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

    English summary
    Neerali Box Office Prediction: A strong opening on the cards for this Mohanlal starrer?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X