മമ്മൂട്ടിയെ മാത്രമല്ല വില്ലന്‍ സിനിമയുടെ കലക്ഷനെ പോലും വെട്ടിയില്ല, കലക്ഷനില്‍ കാലിടറി നീരാളി?

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ ചിത്രമായ നീരാളി തിയേറ്ററുകളിലേക്ക് എത്തിയത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയുടെ സംവിധാനവും ബോളിവുഡിലെ അണിയറപ്രവര്‍ത്തകരുമൊക്കെ ചേര്‍ന്നപ്പോള്‍ പ്രതീക്ഷകേളേറെയായിരുന്നു. സസ്‌പെന്‍സ് ത്രില്ലറായെത്തിയ സിനിമയ്ക്ക് അത്ര മികച്ച പ്രതികരണമല്ല ലഭിച്ചതെന്നതാണ് പൊതുവിലുള്ള വിലയിരുത്തല്‍. സണ്ണിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് നദിയ മൊയ്തുവായിരുന്നു.


ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന് ശേഷം തിയേറ്ററുകളിലേക്കെത്തിയ മോഹന്‍ലാല്‍ ചിത്രമാണിത്. 2016 ലെ വിജയം ആവര്‍ത്തിക്കാന്‍ താരമെത്തുന്നു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനാല്‍ത്തന്നെ ആരാധകപ്രതീക്ഷയും വാനോളമായിരുന്നു. ഇനിയങ്ങോട്ട് മോഹന്‍ലാലിന്റെ ഊഴമാണെന്ന തരത്തിലായിരുന്നു വിലയിരുത്തലുകള്‍. സിനിമയുടെ കലക്ഷനെക്കുറിച്ചുള്ള ലേറ്റസ്റ്റ് റിപ്പോര്‍ട്ടറിയാന്‍ തുടര്‍ന്നുവായിക്കൂ.

നീരാളി വിഴുങ്ങിയോ?

നീരാളി വിഴുങ്ങിയോ?

മലയാളികളുടെ അഭിനയവിസ്മയമായ മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു ജൂലൈ 13. തിയേറ്ററുകളിലേക്കെത്തിയതിന് ശേഷം സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളികള്‍ക്ക് പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 24 ഷോയായിരുന്നു ആദ്യദിനത്തില്‍ അരങ്ങേറിയത്.

ആദ്യദിനത്തിലെ കലക്ഷന്‍

ആദ്യദിനത്തിലെ കലക്ഷന്‍

സിനിമയുടെ ബുക്കിങ്ങ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ത്തന്നെ വിജയസാധ്യതയും ഏറെയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയമായില്ല ചിത്രമെന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചിമള്‍ട്ടിപ്ലക്‌സില്‍ നിന്നും 24 പ്രദര്‍ശനമായിരുന്നു സിനിമയുടേത്. 6.57 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചതെന്നാണ് ഫോറം കേരള പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

 അബ്രഹാമിനെ വെട്ടാനായില്ല

അബ്രഹാമിനെ വെട്ടാനായില്ല

മമ്മൂട്ടിയുടെ അബ്രഹാമും മോഹന്‍ലാലിന്റെ നീരാളിയും അടുപ്പിച്ചടുപ്പിച്ച് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച കലക്ഷന്‍ നേടിയ സിനിമയായി മാറിയിരിക്കുകയാണ് മെഗാസ്റ്റാര്‍ ചിത്രം. ഇതിനോടകം തന്നെ കോടികള്‍ സ്വന്തമാക്കിയ അബ്രഹാമിന്റെ സന്തതികള്‍ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ത്തത്. എന്നാല്‍ ആ ചിത്രത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ നീരാളിക്കായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനത്തിലെ കലക്ഷന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ ഇത് ശരിവെക്കുകയും ചെയ്യുന്നു.

വില്ലന്റെ കലക്ഷനെയും വെട്ടിയില്ല

വില്ലന്റെ കലക്ഷനെയും വെട്ടിയില്ല

മോഹന്‍ലാലിന്റെ മുന്‍ചിത്രമായ വില്ലന്റെ കലക്ഷനെ വെട്ടാനും നീരാളിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബറിലായിരുന്നു വില്ലന്‍ തിയേറ്ററുകളിലേക്കെത്തിയത്. മഞ്ജു വാര്യരായിരുന്നു ഈ ചിത്രത്തില്‍ നായികയായി എത്തിയത്. 35 ഷോയില്‍ 11.54 ലക്ഷമായിരുന്നു ചിത്രത്തിന് ആദ്യദിനത്തില്‍ ലഭിച്ചത്.

കൂടെയുമെത്തിയപ്പോള്‍

കൂടെയുമെത്തിയപ്പോള്‍

നീരാളിക്ക് പിന്നാലെ അഞ്ജലി മേനോന്‍ ചിത്രമായ കൂടെയും തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്. നസ്രിയയുടെ തിരിച്ചുവരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നീരാളിയും കൂടെയുമാണ് ഇപ്പോള്‍ ഏറ്റുമുട്ടുന്നത്.

മമ്മൂട്ടി മുന്നേറ്റം തുടരുന്നു

മമ്മൂട്ടി മുന്നേറ്റം തുടരുന്നു

നേരത്തെ തിയേറ്ററുകളില്‍ ആധിപത്യം സ്ഥാപിച്ച മമ്മൂട്ടി ഇപ്പോഴും അത് തുടരുകയാണ്. ഹനീഫ് അദേനി തിരക്കഥയൊരുക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സിനിമ വിജയമായതോടെ അടുത്ത ചിത്രത്തിനായി ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X