»   » മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത വിഷയവുമായി നീരാളിയെത്തുന്നു, സുരാജ് പറയുന്നത്, കാണൂ!

മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത വിഷയവുമായി നീരാളിയെത്തുന്നു, സുരാജ് പറയുന്നത്, കാണൂ!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ സര്‍പ്രൈസ് പ്രൊജക്ടായി നീരാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ഇതുവരെ മലയാള സിനിമ പരീക്ഷിക്കാത്ത വിഷയവുമായാണ് ചിത്രം എത്തുന്നതെന്ന് പ്രധാന താരമായി അഭിനയിച്ച സുരാജ് വെഞ്ഞാറമൂടും പറയുന്നു. ഒടിയന്റെ അവസാന ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ സര്‍പ്രൈസ് പ്രൊജക്ടായ നീരാളിയിലേക്ക് ജോയിന്‍ ചെയ്തത്. 36 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ 15 ദിവസമാണ് ചിത്രത്തിന് വേണ്ടി നല്‍കിയത്.

നീരാളിയിലെ സര്‍പ്രൈസ് അവസാനിക്കുന്നില്ല, ആരാധകരെ ഞെട്ടിക്കാനായി മോഹന്‍ലാല്‍!

മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് നീരാളി സംവിധായകന്‍!

മോഹന്‍ലാല്‍ ജെമ്മോളജിസ്റ്റായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് താരം എത്തുന്നത്. ഡ്രൈവറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് ഇരുവരും ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നത്. തമാശയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കിയൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് നീരാളിയെന്ന് സുരാജ് പറയുന്നു.

Neerali

ചിത്രീകരണം പൂര്‍ത്തിയാക്കിയ നീരാളി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ചിത്രത്തിന്‍രെ ടീസര്‍ തയ്യാറാക്കുന്നതിന്‍രെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. അജോയ് വര്‍മ്മ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. മോഹന്‍ലാലും ശേയ ഘോഷ്വാലും ആലപിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

English summary
Neerali has a subject that Malayalam cinema is yet to try out: Suraj Venjaramoodu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam