»   »  മമ്മൂട്ടിയുടെ അബ്രഹാമിന് പിന്നാലെ മോഹന്‍ലാലിന്‍റെ നീരാളിയേയും സൂര്യ ടിവി റാഞ്ചി!

മമ്മൂട്ടിയുടെ അബ്രഹാമിന് പിന്നാലെ മോഹന്‍ലാലിന്‍റെ നീരാളിയേയും സൂര്യ ടിവി റാഞ്ചി!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ സര്‍പ്രൈസായാണ് നീരാളിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഒടിയന്റെ ചിത്രീകരണം വൈകിയതിനെത്തുടര്‍ന്നാണ് താരം ഈ സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. 36 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Bharya: സാജന്‍ സൂര്യയാണ് ടെക്സ്റ്റ് ബുക്ക്, പാവം നായികമാരോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം!


10 ദിവസമാണ് മോഹന്‍ലാല്‍ നീരാളിക്കായി മാറ്റി വെച്ചത്. നദിയ മൊയ്തുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, സായ്്കുമാര്‍, ദിലീഷ് പോത്തന്‍, നാസര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു പോയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


Sridevi: സെക്‌സ് സിംമ്പല്‍ പദവിയില്‍ ശ്രീദേവി അസ്വസ്ഥയായിരുന്നു, അന്ന് നടത്തിയ തുറന്നുപറച്ചില്‍,കാണൂ


സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയി

റിലീസിന് മുന്‍പ് തന്നെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവാറുണ്ട്. അജോയ് വര്‍മ്മ ചിത്രമായ നീരാളിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഒടിയന് മുന്‍പ് തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.


സൂര്യ ടിവി സ്വന്തമാക്കി

സൂര്യ ടിവിയാണ് സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയതെന്നല്ലാതെ തുകയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ റൈറ്റും സൂര്യ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടി ചിത്രത്തിന് പിന്നാലെയാണ് മോഹന്‍ലാല്‍ സിനിമയുടെയും റൈറ്റ് ഈ ചാനല്‍ സ്വന്തമാക്കിയത്.


ബിഗ് ബജറ്റില്‍ ഒരുക്കിയതിന് പിന്നില്‍

നീരാളി സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ ചെറിയ ബജറ്റില്‍ ഒരുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ കടവന്നുവരവോട് കൂടിയാണ് ചിത്രം മാറി മറിഞ്ഞതെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. അതുവരെ കുറഞ്ഞ ചെലവില്‍ ഒരുക്കാനായിരുന്നു തീരുമാനിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.


മോഹന്‍ലാലിനെ നായകനാക്കിയതിന് പിന്നില്‍

ബോളിവുഡ് സിനിമയൊരുക്കിയ പരിചയവുമായാണ് സന്തോഷ് വര്‍മ്മ മലയാളത്തിലേക്ക് എത്തിയത്. തുടക്കത്തില്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് സംവിധായകന്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമാണ് ആദ്യ മലയാള സിനിമയിലൂടെ തന്നെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.


മോഹന്‍ലാലിന്‍റെ കഥാപാത്രം

മോഹന്‍ലാല്‍ ജെമ്മോളജിസ്റ്റായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് താരം എത്തുന്നത്. ഡ്രൈവറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമാശയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കിയൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് നീരാളിയെന്ന് സുരാജും വ്യക്തമാക്കിയിരുന്നു.English summary
Neerali satellite right goes to Surya Tv

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X