റിലീസിങ്ങിനൊരുങ്ങി ലാലേട്ടന്റെ നീരാളി! ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്‌!!

By Midhun

Recommended Video

നീരാളി തീയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം | filmibeat Malayalam

മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. ആക്ഷന്‍ അഡ്വെെഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ഒരുക്കിയിരിക്കുന്നത്. നദിയാ മൊയ്തുവാണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തുന്നത്. സൂരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രമായാണ് ലാലേട്ടന്‍ എത്തുന്നത്. നീരാളിയുടെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ സ്റ്റൈലിഷ് ലുക്കിലായിരുന്നു ലാലേട്ടനെ കാണിച്ചിരുന്നത്. നീരാളിയുടെ ട്രെയിലറിനും സോഷ്യല്‍മീഡിയയില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു.

neerali

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഡു ഓര്‍ ഡൈ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരുന്ന ടാഗ്ലൈന്‍. അജോയ് വര്‍മ്മയുടെ ബോളിവുഡ് സ്‌റ്റൈലിലുളള മേക്കിങ്ങ് തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. ലാലേട്ടന്റെ മാസും ക്ലാസും ചേര്‍ന്നുളള പ്രകടനത്തിനായാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

neerali

മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള,ജോണ്‍ തോമസ്, മിബു ജോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നീരാളി നിര്‍മ്മിച്ചിരിക്കുന്നത്. ജൂലായ് 12നാണ് നീരാളി തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X