Mohanlal: നീരാളിപ്പിടുത്തത്തിന്റെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കൂ!! നീരാളിയുടെ പ്രോമോ പുറത്ത്
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് ലാലേട്ടൻ അവതരിപ്പിക്കുന്നത്
മോഹൻലാൽ ചിത്രം ഒടിയനും ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജോയ് വർമ്മ ഒരുക്കുന്ന നീരാളി. ഒരു ത്രില്ലർ ചിത്രമായ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തുവാണ് നായികയായി എത്തുന്നത്. വിഷു ദിനത്തിൽ പ്രേക്ഷകർക്ക് വിഷു കൈനീട്ടമായി ചിത്രത്തിന്റെ പ്രേമോ പുറത്തു വിട്ടുണ്ട്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് ലാലേട്ടൻ അവതരിപ്പിക്കുന്നത്. നീരാളി പിടിത്തത്തിന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കുക എന്നും പ്രേമോയിൽ താരം പ്രേക്ഷകരോട് പറയുന്നുണ്ട്.

നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥ എഴുതുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നീരാളി നിർമ്മിക്കുന്നത്. അദ്ദേഹം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മുഴുനീളം ആക്ഷൻ ചിത്രമായിരിക്കും നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ ചിത്രമാണ് നീരാളി. അതിനാൽ തന്നെ ചിത്രത്തിന് ഒരു ബോളിവുഡ് നിലവാരം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. നിരാളി സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബോളിവുഡ് സിനിമയോട് കിടപിടിക്കുന്ന മേക്കിങ് രീതികളാണ് ചിത്രത്തിന് വേണ്ടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകൽ പുറത്തു വന്നിരുന്നു.


Click it and Unblock the Notifications











