For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും നിരാശപ്പെടുത്തുമോ? മോഹന്‍ലാല്‍ നീരാളിയുമായി എത്തുന്നില്ലെന്നുറപ്പിച്ചു,റിലീസ് നീട്ടുമോ

  |
  നീരാളിയും മൈ സ്റ്റോറിയും പെരുന്നാളിനില്ല? | filmibeat Malayalam

  മലയാള സിനിമാപ്രേമികളെ ഒന്നടങ്കം നിരാശയിലാഴ്ത്തുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ നീരാളി ഇത്തവണത്തെ പെരുന്നാളിന് റിലീസ് ചെയ്യുന്നില്ലെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മായാനദിയുടെ 125ാം ദിനത്തിന്റെ ആഘോഷവും ഇതേ വേദിയില്‍ വെച്ച് നടത്തിയിരുന്നു. മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല സിനിമകള്‍ സമ്മാനിച്ച മൂണ്‍ ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറിലാണ് ഈ ചിത്രവും നിര്‍മ്മിച്ചിട്ടുള്ളത്.

  നായകന് 2 വര്‍ഷത്തെ വിലക്ക്? കാവ്യ മാധവനും ദിലീപും തകര്‍ത്തഭിനയിച്ച സിനിമയുടെ പിന്നാമ്പുറ കഥ, കാണൂ!

  വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ സര്‍പ്രൈസായാണ് നീരാളിയെക്കുറിച്ച് പ്രഖ്യാപിച്ചത്. നവാഗതനായ സാജു തോമസും ബോൡവുഡ് സംവിധായകനായ അജോയ് വര്‍മ്മയും തന്നെ സമീപിച്ചപ്പോള്‍ സിനിമയുടെ കഥ ഇഷ്ടമായെന്നും തുടര്‍ന്നാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഒടിയന്റെ അവസാനഘട്ട ഷെഡ്യൂളിനിടയിലെ ഇടവേളയായിരുന്നു അദ്ദേഹം ഈ സിനിമയ്ക്കായി നല്‍കിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

  താരരാജാക്കന്‍മാരുടെ സിനിമകള്‍ക്ക് പോലും ഇത്ര സ്വീകാര്യതയില്ല, കാലയ്ക്കായി ജീവനക്കാര്‍ക്ക് അവധി,കാണൂ

  മലയാള സിനിമയെ വിഴുങ്ങാനെത്തുന്ന നീരാളി

  മലയാള സിനിമയെ വിഴുങ്ങാനെത്തുന്ന നീരാളി

  മലയാള സിനിമയെത്തന്നെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന നീരാളിയായിരിക്കും ഈ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. സിനിമയുടെ പ്രമോഷനില്‍ത്തന്നെ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നത്. അതാണ് ചിത്രത്തിന് ഡൂ ഓര്‍ ഡൈ എന്ന ടാഗ് ലൈന്‍ നല്‍കിയതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. നീരാളിപ്പിടുത്തത്തിനായി ഇനിയും കാത്തിരിക്കണമെന്നുള്ള വിവരമാണ് ഒടുവിലായി ലഭിച്ചത്.

  റിലീസ് മാറ്റി

  റിലീസ് മാറ്റി

  ജൂണ്‍ 14ന് സിനിമ റിലീസ് ചെയ്യുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്. പെരുന്നാള്‍ റിലീസായെത്തുന്ന സിനിമ പിന്നീട് ജൂണ്‍ 15 ലേക്ക് മാറ്റുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളുമായെത്തി മത്സരിക്കാനുള്ള സാഹചര്യവുമുണ്ടായിരുന്നു. താരരാജാക്കന്‍മാര്‍ തമ്മിലുള്ള ബോക്‌സോഫീസ് പോരാട്ടത്തില്‍ ആര് വിജയിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. നീരാളിക്ക് പിന്നാലെ അടുത്ത ദിവസമായിരുന്നു അബ്രഹാമിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നീരാളി റിലീസ് മാറ്റിയതോടെ ഈ സാധ്യതയും ഇല്ലാതാവുകയാണ്.

  നിപ്പയില്‍ക്കുരുങ്ങി

  നിപ്പയില്‍ക്കുരുങ്ങി

  മലബാര്‍ മേഖലയിലെ നിപ്പയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്. നിപ്പ ബാധിച്ച് മരിച്ച ആരാധകന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. മലബാര്‍ മേഖലയിലെ തിയേറ്ററുകളില്‍ നിന്നും ലഭിക്കാനിടയുള്ള കലക്ഷനിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് മനസ്സിലാക്കിയതിനാലാണ് ഈ തീരുമാനമെന്നും അണിയറ സംസാരമുണ്ട്. നിപ്പ നിയന്ത്രണവിധേയമായെങ്കിലും ജനങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്.

  സര്‍പ്രൈസുകള്‍ നിലനിര്‍ത്തി

  സര്‍പ്രൈസുകള്‍ നിലനിര്‍ത്തി

  സര്‍പ്രൈസായാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അത് പോലെ തന്നെ സിനിമയുടെ കാര്യങ്ങളെല്ലാം സര്‍പ്രൈസായിരുന്നു. പ്രമേയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇതെന്ന് ട്രെയിലറും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. മോഹന്‍ലാലും സുരാജും സിനിമയ്ക്ക് വേണ്ടി പാടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

  പുതിയ റിലീസ് തീയതി

  പുതിയ റിലീസ് തീയതി

  ജൂലായ് 12ന് സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ല ഈ വാര്‍ത്ത. പുതുവര്‍ഷം തുടങ്ങി നാളിത്രയായിട്ടും ഒരു സിനിമ പോലും പുറത്തിറങ്ങാത്തതിന്‍രെ ആശങ്കയിലാണ് ആരാധകലോകം. പുലിമുരുകന് ശേഷം അനിവാര്യമായ വിജയത്തിന് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  കോടികള്‍ മുടക്കി സാറ്റലൈറ്റ് റൈറ്റ്

  കോടികള്‍ മുടക്കി സാറ്റലൈറ്റ് റൈറ്റ്

  സിനിമയുടെപ്രഖ്യാപനം മുതല്‍ത്തന്നെ ചാനലുകള്‍ റൈറ്റിനായുള്ള പോരാട്ടം തുടങ്ങാറുണ്ട്. കോടികള്‍ മുടക്കിയാണ് പല ചാനലുകളും ഓരോ സിനിമയും ഏറ്റെടുക്കുന്നത്. ആറരക്കോടിയോളം രൂപ മുടക്കിയാണ് നീരാളിയെ സൂര്യ ടിവി ഏറ്റെടുത്തത്. സാറ്റലൈറ്റ് ഇനത്തില്‍ ലഭിക്കുന്ന കൂടുതല്‍ തുക കൂടിയാണ് നീരാളിക്ക് ലഭിച്ചിട്ടുള്ളത്. റിലീസിന് മുന്‍പേ തന്നെ റൈറ്റില്‍ ഈ സിനിമ റെക്കോര്‍ഡിട്ടിരുന്നു.

  മോഹന്‍ലാല്‍ പാടിയ ഗാനം

  മോഹന്‍ലാല്‍ പാടിയ ഗാനം

  നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടുമൊരു ഗാനം ആലപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അഴകേ അഴകേ എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന് ഈണമൊരുക്കിയത്. ആദ്യം ഒരു ഗാനത്തിന് വേണ്ടിയായിരുന്നു സ്റ്റീഫനെ സമീപിച്ചത് പിന്നീടത് നാലിലേക്ക് മാറുകയായിരുന്നു. പിടി ബിനുവാണ് ഗാനരചന നിര്‍വഹിച്ചിട്ടുള്ളത്. ശ്രേയ ഘോഷാലിനൊപ്പം ചേര്‍ന്നാണ് മോഹന്‍ലാല്‍ ഈ ഗാനം ആലപിച്ചിട്ടുള്ളത്.

  മറ്റ് റിലീസുകള്‍ മാറ്റുമോ?

  മറ്റ് റിലീസുകള്‍ മാറ്റുമോ?

  നീരാളിയുടെ റിലീസ് മാറ്റിയെന്നറിഞ്ഞപ്പോള്‍ മുതല്‍ ഇതേ സമയത്ത് റിലീസ് ചെയ്യാനുള്ള മറ്റ് സിനിമകള്‍ മാറ്റുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ല. അതേ സമയം ടൊവിനോ തോമസിന്റെ തീവണ്ടി, പൃഥ്വിരാജിന്‍രെ മൈ സ്റ്റോറി തുടങ്ങിയ സിനിമകള്‍ ഇതേ സമയം തിയേറ്ററുകളിലേക്കെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

  English summary
  Neerali release postponed to July 12
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X