twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്‍റെ സര്‍പ്രൈസ് പ്രൊജക്ടായ നീരാളിയുടെ ഷൂട്ട് പൂര്‍ത്തിയായി, ഇനി നാളെണ്ണി കാത്തിരിക്കാം!

    |

    ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ ജോയിന്‍ ചെയ്തത്. സന്തോഷ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 36 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    പരുക്കന്‍ ഭാവവും പറ്റെ വെട്ടിയ മുടിയും, ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍, കാണൂ!പരുക്കന്‍ ഭാവവും പറ്റെ വെട്ടിയ മുടിയും, ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍, കാണൂ!

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരു കോടി നേട്ടവുമായി ആദി, ബോക്സോഫീസില്‍ കിതയ്ക്കാതെ പ്രണവ്!കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരു കോടി നേട്ടവുമായി ആദി, ബോക്സോഫീസില്‍ കിതയ്ക്കാതെ പ്രണവ്!

    15 ദിവസമാണ് മോഹന്‍ലാല്‍ നീരാളിക്ക് വേണ്ടി മാറ്റി വെച്ചത്. 36 ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ സിനിമ അവസാനഘട്ട മിനുക്ക് പണിയിലാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ നീരാളിയുടെ ക്രൂ മെമ്പേഴ്‌സിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

    നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

    നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

    നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.

    ത്രില്ലര്‍ സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍

    ത്രില്ലര്‍ സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍

    രാംഗോപാല്‍ വര്‍മ്മ, രാജീവ് അഞ്ചല്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് അജോയ് വര്‍മ്മ സിനിമയൊരുക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

    മോഹന്‍ലാലിന്റെ ഭാര്യയായി നദിയ മൊയ്തു

    മോഹന്‍ലാലിന്റെ ഭാര്യയായി നദിയ മൊയ്തു

    വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നദിയ മൊയ്തു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായാണ് താരം അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    പാര്‍വതി നായരും സിനിമയിലുണ്ട്

    പാര്‍വതി നായരും സിനിമയിലുണ്ട്

    സിജു തോമസിന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തില്‍ പാര്‍വതി നായരും അഭിനയിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ്കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    സംവിധായകന്‍ തന്നെ എഡിറ്റ് ചെയ്യുന്നു

    സംവിധായകന്‍ തന്നെ എഡിറ്റ് ചെയ്യുന്നു

    സന്തോഷ് തുണ്ടിയിലാണ് സിനിമട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത്. സറ്റീഫന്‍ ദേവസിയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    വിഷുവിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍

    വിഷുവിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍

    ഒടിയന് മുന്‍പ് ചിത്രീകരണം ആരംഭിച്ച സിനിമ നേരത്തെ തന്നെ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷുവിന് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.

    English summary
    Neerali was a surprise project that was not in Mohanlal’s schedule initially. But things happened quickly as Mohanlal squeezed in dates between the schedule break of Odiyan. He shot for around 15 days for the movie and the latest we hear is that the entire shoot has been wrapped up in 36 days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X