മെന്‍റലാണെന്നറിയാം, മെന്‍റലിസ്റ്റാണെന്നറിഞ്ഞില്ല, സുരാജിനെ പഞ്ഞിക്കിട്ട് മോഹന്‍ലാല്‍, വീഡിയോ കാണാം!
മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ നീരാളിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി സിനിമാലോകം ഒന്നടങ്കം ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം മുഴുനീള വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ എത്തുന്നുണ്ട്. ഈ അവസരം ലഭിച്ചതില്‍ താന്‍ വളരെയധികം സംതൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടൊവിനോ തോമസ്, നദിയ മൊയ്തു, എംജി ശ്രീകുമാര്‍, സാജു തോമസ്, അജോയ് വര്‍മ്മ, സന്തോഷ് ടി കുരുവിള, ആഷിഖ് അബു, തുടങ്ങി നിരവധി പേരാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിക്കിടയിലെ ചില രസകരമായ സംഭവങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. മെന്റലിസ്റ്റിനെ അനുകരിച്ച് സുരാജ് നടത്തിയ പ്രകടനം സദസ്സിനെയും വേദിയേയും ഒരുപോലെ രസിപ്പിക്കുന്നതാണ്.

മെന്റലിസ്റ്റിന്റെ പരീക്ഷണം
മോഹന്‍ലാലിനെ നിര്‍ത്തി മെന്റലിസ്റ്റ് രാജേഷ് ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. താരത്തിന് ഒരു സ്ലിപ് നല്‍കിയതിന് ശേഷം അതില്‍ രണ്ട് കാര്യങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് പേരുടെ പേരായിരുന്നു ആ കടലാസില്‍ ഉണ്ടായിരുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു സുരാജിനെ വേദിയിലേക്ക് ക്ഷണിച്ചത്.

സുരാജിന്റെ അനുകരണം
വേദിയിലെത്തിയ സുരാജിനോട് ഇപ്പോള്‍ മനസ്സില്‍ തോന്നുന്ന ഒരാളെ ഓര്‍ക്കാനും അവരുടെ ശബ്ദം അനുകരിക്കാനും ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെയായിരുന്നു സുരാജ് അനുകരിച്ചത്. പേപ്പറിലെ ആദ്യത്തെ പേര് അദ്ദേഹത്തിന്റെതായിരുന്നു. രണ്ടാമതായി തിലകനെയായിരുന്നു സുരാജ് ഓര്‍ത്തത്. പേപ്പറിലുണ്ടായിരുന്നതും തിലകന്റെ പേരായിരുന്നു.

സ്വന്തമായി ശ്രമിച്ചപ്പോള്‍
ഇത് വിജയകരമായതോടെയാണ് സുരാജ് ഇത്തരത്തിലൊരു ശ്രമം നടത്തിയത്. മോഹന്‍ലാലിന്റെ സന്തതസഹചാരിയായ സഹീറിനോട് ഇഷ്ടപ്പെട്ട ഫ്രൂട്ട് മനസ്സിലോര്‍ക്കാനായിരുന്നു താരം ആവശ്യപ്പെട്ടത്. മെന്റലിസ്റ്റിനോടൊപ്പം ചേര്‍ന്ന് താനും ഇത് പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇതിന് ശ്രമിച്ചത്. മനസ്സില്‍ വിചാരിച്ച പഴം ഏതാണെന്ന് ചോദിച്ചപ്പോള്‍ മാതളം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മെന്റലാണെന്ന് പണ്ടേ അറിയാം
നിനക്ക് മെന്റലാണെന്ന് പണ്ടേ അറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. സിനിമയുടെ അസിസ്റ്റന്റ് പ്രൊഡ്യൂസറോടും ഇത്തരത്തില്‍ ഒരു കാര്യം മനസ്സില്‍ വിചാരിക്കാന്‍ സുരാജ് ആവശ്യപ്പെട്ടു. പിന്നീട് വേദിയില്‍ വെച്ചിരുന്ന കാര്‍ഡുകളില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാനായി അവതാരകയോട് ആവശ്യപ്പെട്ടു. താന്‍ എഴുതിയതെല്ലാം തെറ്റാണെന്ന തരത്തില്‍ കടലാസ് ചുരുട്ടിക്കൂട്ടുകയായിരുന്നു താരം.

അവസാനത്തെ റിസല്‍ട്ട്
സുരാജിന്റെ പ്രകടനത്തിനൊടുവിലാണ് യഥാര്‍ത്ഥ മെന്‍റലിസ്റ്റ് വേദിയിലേക്കെത്തിയത്. അച്ഛന്‍ പറഞ്ഞത് പ്രകാരം കൈയ്യടി ചോദിച്ച് വാങ്ങുകയാണ് താനെന്ന് പറഞ്ഞ് സുരാജ് വേദിയില്‍ നില്‍ക്കുന്നതിനിടയിലാണ് മെന്റലിസ്റ്റ് പേപ്പറുകള്‍ എടുത്തത്. സുരാജ് എഴുതിയതെല്ലാം കൃത്യമായിരുന്നു. അന്തിമ റിസല്‍ട്ട് കണ്ടതോടെയാണ് എല്ലാവരും കൈയ്യടിച്ചത്.
വീഡിയോ കാണാം
സുരാജിന്റെ പ്രകടനം കാണാം


Click it and Unblock the Notifications











