ത്രികോണ പ്രണയകഥയുമായി എകെ സാജന്റെ നീയും ഞാനും! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
ഹാപ്പി വെഡ്ഡിങ്ങിനു ശേഷം സിജു വില്‍സണും അനു സിത്താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നീയും ഞാനും. ഒരു ത്രിക്രോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.
ചിത്രത്തിലെ ഷറഫുദ്ദീന്റെയും അനു സിത്താരയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എകെ സാജനാണ് സിനിമ സംവിധാനം ചെയ്യുന്നത്. കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ചിത്രം നിര്‍മ്മിക്കുന്നു.

ഹാസ്യത്തിനു കൂടി പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തൊബാമ എന്ന ചിത്രത്തിനു ശേഷം സിജു വില്‍സണും ഷറഫുദ്ദീനും വീണ്ടുമൊന്നിക്കുന്ന ചിത്രം കുടിയാണ് നീയും ഞാനും.
ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് അഖില്‍ എആര്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. ജനുവരിയില്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











