സത്യത്തിൽ ശ്രേയ ബംഗാളിയാണോ!! ഗൂഗിൾ പറഞ്ഞാലും വിശ്വസിക്കില്ല, പുതിയ പാട്ടും ഏറ്റെടുത്ത് ആരാധകര്‍
പാട്ടിന്റെ മേയ്ക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ന
ടൊവിനോ തോമസ് ചിത്രമായ തീവണ്ടിയുടെ ജീവാംശമായി എന്ന് തുടക്കുന്ന ഗാനം പ്രേക്ഷകരുടെ ചുണ്ടുകളിൽ നിന്ന് പോകുന്നതിനും മുൻപ് തന്നെ അടുത്ത ഗാനവുമായി ശ്രേയ ഘോഷാൽ എത്തിയിരിക്കുകയാണ്. അനു സിത്താരം -ഷറഫുദ്ദിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന നീയും ഞാനും എന്ന ചിത്രത്തിലെ കങ്കുമ നിറ സൂര്യൻ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കെബി ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം നൽകിയിരിക്കുന്നത്. അതിമനോഹരമായിട്ടാണ് ശ്രേയ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം പ്രിയ ഗായികയുടെ മലയാളം ഉച്ഛാരണമാണ്. ഗുഗിളല്ല, ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും ശ്രേയ മലയാളി അല്ലെന്ന് വിശ്വസിക്കില്ലെന്നായിരുന്നു ആരാധകരുടെ കമന്റ്. സോഷ്യൽ മീഡിയിലും മറ്റും മികച്ച സ്വീകാര്യതായണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.
പാട്ടിന്റെ മേയ്ക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നടൻ പൃഥ്വിരാജാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പാട്ട് സൂപ്പർ ഹിറ്റായതോടെ ഇതിന്റെ വീഡിയോ ഗാനത്തിനു വേണ്ടിയുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അനു സിത്താര,ഷറഫുദ്ദീൻ എന്നിവരെ കൂടാതെ സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അജു വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











