പ്രണയ ജോഡികളായി ഷറഫുദ്ദീനും അനുസിത്താരയും! നീയും ഞാനും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്! കാണൂ
പുതിയ നിയമത്തിനു ശേഷം എ കെ സാജന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നീയും ഞാനും. ഷറഫുദ്ദീന്‍,സിജു വില്‍സണ്‍,അനു സിത്താര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തൊബാമ എന്ന ചിത്രത്തിനു ശേഷം സിജു വില്‍സണും ഷറഫുദ്ദീനും വീണ്ടുമൊന്നിക്കുന്ന ചിത്രം കുടിയാണ് നീയും ഞാനും.
ചിത്രത്തിന്റെ ട്രെയിലര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ ഒരു ത്രികോണ പ്രണയകഥ പറയുന്ന ചിത്രവുമായിട്ടാണ് എകെ സാജന്‍ എത്തുന്നതെന്നാണ് അറിയുന്നത്. കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹാസ്യത്തിനു കൂടി പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്ക്ക് അഖില്‍ എആര്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.
നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നത്. നീയും ഞാനും ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











