ഇഷ്‌ക് കൊണ്ട്...! ഷറഫുദ്ദീനും അനുസിത്താരയും ഒന്നിച്ച പ്രണയ ഗാനം പുറത്ത്! കാണൂ
ഷറഫുദ്ദീന്‍,അനു സിത്താര തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന നീയും ഞാനും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. പുതിയ നിയമത്തിനു ശേഷം എ കെ സാജന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണ് നീയും ഞാനും.
സിജു വില്‍സണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ഇഷ്‌ക് കൊണ്ട് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹാസ്യത്തിനു കൂടി പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.
കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്ക്ക് അഖില്‍ എആര്‍ എഡിറ്റിങ് ചെയ്തിരിക്കുന്നു. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications











