അച്യുതന്‍ തട്ടിലില്ലെന്നറിയാതെ മോശം കമന്‍റിട്ടു! സിനിമ കണ്ട് കാശ് പോയെന്ന്! പിന്നീട് സംഭവിച്ചതോ?കാണൂ
റിലീസ് ദിനത്തില്‍ തന്നെ സിനിമയെ താറടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടക്കാറുണ്ട്. സിനിമാവ്യവ്യവസായത്തെ തന്നെ ഒന്നടങ്കം നശിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് അടുത്തിടെയായി നടന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ ഒടിയനെക്കുറിച്ചുള്ള ഡിഗ്രേഡിങ്ങും നെഗറ്റീവ് പ്രചാരണങ്ങളും ഇപ്പോഴും അതേ പോലെ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് നെഗറ്റീവ് പ്രചാരണങ്ങള്‍ വൈറലായി മാറുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ പോലും പലപ്പോഴും ആദ്യ മണിക്കൂറിലെ കുപ്രചാരങ്ങളില്‍പ്പെട്ടു പോവാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെ മുന്‍നിര്‍ത്തി സിനിമയെ സമീപിക്കരുതെന്ന് പലരും വ്യക്തമാക്കിയിരുന്നു.
തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍ക്ക് നേരെ മാത്രമല്ല റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന സിനിമകളേയും ഇത്തരക്കാര്‍ വെറുതെ വിടില്ലെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തട്ടുംപുറത്ത് അച്യുതന്‍ കണ്ട് കാശ് പോയെന്നായിരുന്നു ഒരാളുടെ കമന്റ്. യുവതാരനിരയുടെ നിരവധി സിനിമകളാണ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമയും ഇന്ന് തിയേറ്ററുകളിലേക്കെത്തി എന്ന ധാരണയിലാണ് ഹിഷാം എന്നയാളുടെ കമന്റ്. ഇതിന് സംവിധായകനും സോഷ്യല്‍ മീഡിയയും നല്‍കിയ മറുപടികളും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൊട്ട പടം കാശ് പോയി
റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടിയലല്ല മറിച്ച് തിയേറ്ററുകളിലേക്കെത്താനുള്ള അവസാന ഘട്ട തയ്യാറെടുപ്പുകള്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് സിനിമയെക്കുറിച്ച് ഇത്തരത്തിലൊരു കമന്റ്. റിലീസ് ചെയ്‌തോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് പോലും കമന്റിട്ടയാള്‍ക്ക് ബോധ്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. പൊട്ട പടം കാശ് പോയെന്നായിരുന്നു ഹിഷാം എന്നയാളുടെ കമന്റ്. ക്രിസ്മസിന് ഏത് സിനിമയായിരിക്കും ബോക്‌സോഫീസ് തകര്‍ക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു ഇത്തരത്തിലൊരു കമന്റ്.

ടൈമിങ് തെറ്റി
സിനിമ റിലീസായിട്ടില്ലെന്നും ടൈമിങ്ങ് തെറ്റിയെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇത്തരത്തിലുള്ളവരെ പോത്സാഹിപ്പിക്കരുതെന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന പ്രയ്തനത്തിനൊടുവിലാണ് സിനിമയുമായി സംവിധായകനും സംഘവും എത്തുന്നത്. അത് എത്തേണ്ടവരിലേക്ക് എത്താനുള്ള സമയം പോലും നല്‍കാതെയുള്ള പ്രവര്‍ത്തികളെ അംഗീകരിക്കാനാവില്ലെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

നാളെ പടം കാണണേ
തട്ടുംപുറത്ത് അച്യുതന്‍ റിലീസായി എന്ന് കരുതി പാവം, ഹിഷാമെ നാളെ പടം കാണണമേയെന്നും പറഞ്ഞ് സംവിധായകനായ ലാല്‍ ജോസ് കമന്റിന്‍രെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റും വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

ഫ്രീയായി ടിക്കറ്റ് കൊടുക്കൂ
നാളെ സിനിമ കാണാനുള്ള ടിക്കറ്റ് അദ്ദേഹത്തിന് ഫ്രീയായി കൊടുക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനോടകം തന്നെ കമന്റിട്ടയാളുടെ പേജിലും പൊങ്കാല തുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ വച്ച് പൊറുപ്പിക്കരുതെന്ന തരത്തിലുള്ള ആഹ്വാനങ്ങളുമായി കുഞ്ചാക്കോ ബോബന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഇത് കലക്കി
ഇത്തരത്തിലുള്ള പ്രചാരണങ്ങളെ കൈയ്യോടെ പിടികൂടിയ നീക്കം കലക്കിയെന്നും അയാള്‍ക്ക് നല്‍കിയ മറുപടി കലക്കിയെന്നും പറഞ്ഞായിരുന്നു ഒരാളുടെ കമന്റ്. സിനിമ കാണാതെയാണ് പലരും ഒടിയനെതിരെ നെഗറ്റീവ് പോസ്റ്റിട്ടതെന്ന് സംവിധായകനും താരങ്ങളുമൊക്കെ വ്യക്തമാക്കിയിരുന്നു. സമാനമായ കാര്യങ്ങളാണ് ഇപ്പോഴത്തേതെന്ന് വ്യക്തമാക്കിയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
സംവിധായകന്റെ പോസ്റ്റ് കാണൂ
ലാല്‍ ജോസിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











