ഭാമയുടെ അമ്മ അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്താവും! വിവാഹത്തെ പറ്റി പറഞ്ഞ നടിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
കേരളത്തില്‍ ഏറ്റവും ആഘോഷമായി നടന്ന താരവിവാഹങ്ങളില്‍ ഒന്നായിരുന്നു നടി ഭാമയുടേത്. എന്നാലിപ്പോള്‍ നടിയുടെ വിവാഹം പോലെ വിവാഹമോചന വാര്‍ത്തകളും വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്. 2020 ലാണ് നടി വിവാഹിതയാവുന്നത്. ആദ്യ വര്‍ഷം തന്നെ നടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.
വൈകാതെ ഭാമയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നത്തിലാണെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നുമൊക്കെ കഥകള്‍ വന്നു. പിന്നാലെ വിവാഹമോചനത്തെ പറ്റി സൂചനകള്‍ നല്‍കി കൊണ്ടാണ് നടി രംഗത്ത് വന്നത്. താന്‍ സിംഗിള്‍ മദറാണെന്ന് സൂചിപ്പിച്ച് ഭാമ ഇതിലൊരു വ്യക്തത വരുത്തി. ഇപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

'വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...' എന്നിങ്ങനെയുള്ള ചില എഴുത്തുകളാണ് നടി ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ചത്.
സ്ത്രീധനത്തെ കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ചുമാണ് ഇതിലൂടെ നടി സൂചിപ്പിച്ചതെന്ന് വ്യക്തമായതോടെ നടിയുടെ വാക്കുകള്‍ വാര്‍ത്തയായി മാറി. നിലവില്‍ നടി തന്റെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ഇത് വൈറലാവുകയാണ്. പിന്നാലെ നടിയെ വിമര്‍ശിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക അക്രമണം നടക്കുകയാണ്.
ഭാമയെ കുറിച്ച് പുറത്ത് വന്ന വാര്‍ത്തകളുടെ താഴെയാണ് നടിയെയും കുടുംബത്തെയും അധിഷേപിച്ച് കൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 'അവളുടെ അമ്മ അത് ചിന്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് കേള്‍ക്കേണ്ടി വരില്ലായിരുന്നു. നീ പിന്നെ വാഴ കൂമ്പില്‍ നിന്നും ഉണ്ടായത് ആണോ? അമ്മയോടും പറയണമായിരുന്നു.
വല്യ കൊമ്പത്ത് കേറി പിടിച്ചിട്ടല്ലേ സാധാരണക്കാരനെ കെട്ടിയാല്‍ പോരായിരുന്നോ. ഇത് പണ്ടേ നിങ്ങളുടെ അച്ഛന്‍ വിചാരിച്ചിരുന്നെങ്കില്‍ പിന്നെ ഇങ്ങനെ സംസാരിക്കണ്ട ആവശ്യം വരില്ലായിരുന്നു. ഇതൊക്കെ കല്യാണം കഴിച്ചതിന് ശേഷമല്ല പറയേണ്ടത്. കഴിക്കുന്നതിന് മുന്‍പേ പറയണം. എല്ലാം ചെയ്തുകഴിഞ്ഞിട്ട് ഞാന്‍ എല്ലാം അനുഭവിച്ചെന്ന് പറയുന്നതെന്തിനാണ്.

നിങ്ങളുടെ അമ്മ അങ്ങനൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഇതുപോലെ ഒരു പോസ്റ്റ് വരില്ലായിരുന്നു. ജീവിതം പലര്‍ക്കും പല അനുഭവങ്ങളാണ് തരുന്നത്. നേരിടുന്ന രീതിയാണ് ജയപരാജയങ്ങളെ തീരുമാനിക്കുന്നത്. ഇനിയും സമയമുണ്ട് നല്ലൊരാളെ കണ്ട് കുടുംബ ജീവിതം എങ്ങനെ എന്ന് ഭര്‍ത്താവിന് കാണിച്ച് കൊടുക്കുക...' എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
എന്നാല്‍ ഭാമയെ പിന്തുണച്ചും ചിലര്‍ എത്തുകയാണ്. 'മലയാളികളുടെ സംസ്‌കാരം നല്ല അസ്സല്‍ ആയിട്ട് കമന്റ് ബോക്‌സില്‍ ഉണ്ടല്ലോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. പിന്നെ ഭാമയുടെ അമ്മ അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് ചോദിക്കുന്ന മഹാന്മാരോട്, ആ കാലഘട്ടം അല്ല ഇന്ന്. സ്ത്രീകള്‍ക്ക് ഇന്ന് വേണമെങ്കില്‍ കല്യാണം കഴിക്കാതെ ജീവിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.
ഭാമയെപ്പോലെ എല്ലാ സ്ത്രീകളും ചിന്തിച്ചാല്‍ ആണുങ്ങളുടെയും, ഭര്‍തൃ വീട്ടുകാരുടെയും ടോക്‌സിറ്റി സഹിച്ച്, സ്വന്തം ആഗ്രഹങ്ങള്‍ മാറ്റി വച്ച്, ഫ്രീയായിട്ടുള്ള വേലക്കാരിയായി കൂടെ നില്‍ക്കാന്‍ പെണ്ണ് കിട്ടാതെ വരും. അതിന്റെ ചൊരുക്ക് ആണ് പലര്‍ക്കുമെന്നാണ്.' ഒരാള്‍ പറയുന്നത്.


Click it and Unblock the Notifications