സ്ലീവ്‌ലെസും മാറിടം കാണിച്ചുള്ള സാരി ഉടുക്കലും തീരെ ചേരുന്നില്ല! മീനാക്ഷി ദിലീപിന്റെ പുതിയ ഫോട്ടോ കണ്ട് ആരാധകർ

നടന്‍ ദിലീപിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തിന് ശേഷം ദിലീപിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക വിമര്‍ശനം നേരിടേണ്ടതായി വന്നിരുന്നു. ശേഷം കാവ്യയോ മക്കളോ പൊതുസമൂഹത്തിന് മുന്നില്‍ വരുന്നത് കുറവായിരുന്നു.

എന്നാല്‍ നാളുകള്‍ക്ക് ശേഷം ദിലീപും കുടുംബവും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണിപ്പോള്‍. ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തിനാണ് ദിലീപും കാവ്യയും മക്കളുമടക്കം കുടുംബം ഒരുമിച്ചെത്തിയത്. വിവാഹവേദിയിലേക്ക് വരുന്നത് മുതലിങ്ങോട്ട് കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലായി. ഇതിലേറ്റവും ശ്രദ്ധേയായി മാറിയത് ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയാണ്.

meenakshi-dileep

മാളവികയുമായി അടുത്ത സൗഹൃദത്തിലുള്ള ആളാണ് മീനാക്ഷി. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു താരം എത്തിയതും. മുന്‍പ് കണ്ടതില്‍ നിന്നും വ്യത്യസ്തമായി സാരി ഉടുത്താണ് മീനൂട്ടി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഗോള്‍ഡന്‍ നിറമുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് മീനാക്ഷി വന്നത്. ഈ ചിത്രങ്ങള്‍ താരപുത്രി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

മീനാക്ഷിയുടെ പുതിയ ലുക്ക് ഇഷ്ടപ്പെടാതെയാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. സ്ലീവ്‌ലെസും മാറിടം കാണിച്ചുള്ള സാരി ഉടുക്കലുമൊന്നും മീനൂട്ടിയ്ക്ക് തീരെ ചേരുന്നില്ലെന്നാണ് ഒരാളുടെ അഭിപ്രായം.

സ്ഥിരമായി മീനാക്ഷിയുടെ പോസ്റ്റിന് താഴെ വരാറുള്ളത് പോലെ താരപുത്രിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളായിരുന്നു ഭൂരിഭാഗവും. എല്ലാ തവണയും 'അമ്മയുടെ അത്രയ്ക്ക് സൗന്ദര്യം ഇല്ലെന്നുള്ള കമന്റാണ് വരാറുള്ളത്. ഇത്തവണയും അത് വന്നോ' എന്ന് ചോദിച്ച് കൊണ്ട് വിമര്‍ശകരെ പരിഹസിച്ചും മീനാക്ഷിയുടെ ആരാധകര്‍ എത്തിയിരിക്കുകയാണ്.

meenakshi-dileep

മീനാക്ഷി മുന്‍പ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം എടുത്ത് നോക്കിയാല്‍ അതിന്റെ അടിയിലെ കമന്റ് ബോക്‌സില്‍േ വരുന്ന പ്രധാന കമന്റ് ഇതാണ്. അമ്മയുടെ അഴകിന്റെ അത്രയും ഇല്ല, അമ്മയുടെ അത്ര ഉയരം ഇല്ല, അമ്മയുടെ ശബ്ദത്തിന്റെ അത്രേ ഗാമ്പീര്യം ഇല്ല എന്നൊക്കെ.. എന്നാല്‍ അമ്മയില്‍ നിന്ന് തന്നെ ആണ് ഇവള്‍ക്ക് സൗന്ദര്യം കിട്ടിയതെന്നാണ് മീനൂട്ടിയെ അനുകൂലിച്ച് കൊണ്ട് ഒരാള്‍ പറയുന്നത്.

ഇതിനിടെ മീനാക്ഷിയെ ഉപദേശിച്ച് കൊണ്ടുള്ള കമന്റുകളും വന്നിരുന്നു. എത്രയായാലും അമ്മ അമ്മ തന്നെയാണ്. ഇടയ്‌ക്കെങ്കിലും അമ്മയുടെ അടുത്തേക്ക് പോവണം. അവരെ ഒറ്റക്കിട്ടുള്ള ജീവിതം ഇനിയുള്ള ജീവിതത്തില്‍ തനിക്ക് ഒരു മുറിവ് ആയി മാറിയേക്കുമെന്നാണ് മീനാക്ഷിയോട് ചിലര്‍ ഉപദേശരൂപേണ പറയുന്നത്.

വിമര്‍ശകര്‍ എന്തൊക്കെ പറഞ്ഞാലും അടുത്ത സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ മീനാക്ഷിയായിരിക്കുമെന്ന് ഒരു ആരാധകന്‍ പറയുന്നു. എന്നാല്‍ അഭിനയത്തിലേക്ക് വരാന്‍ സാധ്യത കുറവാണെന്നും മീനൂട്ടിയെ വൈകാതെ ഡോക്ടറായി കാണം. നിലവില്‍ ഡോക്ടറേറ്റ് പഠിച്ച മീനാക്ഷി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

More from Filmibeat

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X